Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എല്ലാം മായം മറിമായം... എന്‍ഐഎയ്ക്ക് മുമ്പില്‍ രഹസ്യമായി എത്തിയ മന്ത്രി കെടി ജലീലിനെ പൊക്കിയത് മനോരമ ന്യൂസ്; തിരിച്ച് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയ കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ ജലീലില്ല; ചാനലുകള്‍ ലൈവായി ദാ ജലീല്‍ വന്നിറങ്ങുന്നു എന്ന് പറഞ്ഞ് നാണം കെട്ടു; കൊച്ചിയില്‍ മുങ്ങിയ ജലീല്‍ പിന്നെ പൊങ്ങിയത് തിരുവനന്തപുരത്ത്

18 SEPTEMBER 2020 08:21 AM IST
മലയാളി വാര്‍ത്ത

കേരളം ഇതുവരെ കാണാത്ത സിനിമയേക്കാളും വെല്ലുന്ന ട്വിസ്റ്റാണ് മന്ത്രി കെ.ടി. ജലീല്‍ സമ്മാനിച്ചത്. ഇന്നലെ കൊച്ചുവെളുപ്പാന്‍ കാലത്ത് എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യാനെത്തിയ മന്ത്രി കെടി ജലീലിനെ മനോരമ ന്യൂസിലെ അനില്‍ ഇമ്മാനുവല്‍ കണ്ടില്ലായിരുന്നെങ്കില്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ പോലെ ആരും അറിയില്ലായിരുന്നു. അവസാനം ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ഗസ്റ്റ് ഹൗസിലേക്ക് പോയ മന്ത്രി ജലീല്‍ അവിടേയും ചാനലുകാരെ പറ്റിച്ചു.

ഇന്നലെ അതിരാവിലേയാണ് നാടകത്തിന് തുടക്കമായത്. പുലര്‍ച്ചെ മൂന്നുമണിയോടെ ഇടതടവില്ലാതെ മൊബൈല്‍ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് ആലുവ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ എ.എം. യൂസഫ് ഞെട്ടിയുണര്‍ന്നത്. ഉറക്കച്ചടവോടെ യൂസഫ് ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ മന്ത്രി കെ.ടി.ജലീല്‍. ആദ്യ ചോദ്യം, 'വീട്ടിലുണ്ടോ'. ഉണ്ടല്ലോ. കാറുണ്ടോ ഉണ്ട് െ്രെഡവറും വീട്ടിലുണ്ടാകുമോ ഇല്ല വിളിച്ചാല്‍ വരുമോ 20 മിനിട്ടിനകം എത്തിക്കാം എന്നാ വിളിച്ചോ. അരമണിക്കൂറിനകം ജലീലിന്റെ കാള്‍ വീണ്ടുമെത്തി ജലീല്‍: അരമണിക്കൂറിനകം കമളമശേരി റെസ്റ്റ്ഹൗസിന് സമീപം എത്തും, അവിടെ കാത്തുകിടക്കണം. കളമശേരിയിലാണ് യൂസഫിന്റെ വീട്. യൂസഫ് കാറിന്റെ നമ്പരും ഡ്രൈവറുടെ മൊബൈല്‍ നമ്പരും പറഞ്ഞു കൊടുത്തു. സമയം 5.30. ജലീലിന്റെ വാഹനം റെസ്റ്റ് ഹൗസിന് മുന്നിലെത്തി. മന്ത്രിയും ഗണ്‍മാനും യൂസഫിന്റെ കാറിലേക്ക്. കൃത്യം ആറിന് മന്ത്രിയുമായി കാര്‍ എറണാകുളം ഗിരിനഗറിലുള്ള എന്‍.ഐ.എയുടെ ഓഫീനു മുന്നില്‍. മന്ത്രിയുടെ വരവറിഞ്ഞ് ഗേറ്റ് തുറന്നിട്ടിരുന്നു. അര്‍ദ്ധരാത്രി മന്ത്രി ജലീല്‍ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടതായാണ് വിവരം. ആലപ്പുഴയില്‍ എത്തിയപ്പോഴാണ് യൂസഫിനെ വിളിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ആരുമറിയാതെ എത്തിയ മന്ത്രി ഓപ്പറേഷന്‍ വീണ്ടും നടപ്പാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സംഭവം കൈവിട്ടു പോകുകയായിരുന്നു. ജലീന്‍ എന്‍.ഐ.എ ഓഫീസില്‍ വന്നിറങ്ങുന്നത് യാദൃച്ഛികമായി കണ്ട മാദ്ധ്യമ പ്രവര്‍ത്തകന്‍ മൊബൈല്‍ ഫോണില്‍ രംഗം പകര്‍ത്തി. തുടര്‍ന്ന് മിനിസ്റ്റര്‍ എന്നു വിളിച്ചതോടെ ജലീല്‍ ഓഫീസിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടയില്‍, അവിടെ നിന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ കൈകളില്‍ സാനിറ്റൈസര്‍ അടിച്ചു കൊടുത്തു. പുലര്‍കാല നാടകം അങ്ങനെ ദയനീയമായി പൊളിയുകയായിരുന്നു.

നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്തതോടെ മന്ത്രി കെ.ടി. ജലീലിന്റെ നില കൂടുതല്‍ പരുങ്ങലിലായി. എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍ ഇന്നലെ എട്ടു മണിക്കൂര്‍ നീണ്ടു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന എന്‍.ഐ.എ ചോദ്യം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് ജലീല്‍. അതേസമയം തന്നെ സാക്ഷിയായാണ് വിളിച്ചതെന്ന എന്‍ഐഎയുടെ നോട്ടീസ് ജലീല്‍ പുറത്ത് വിടുകയും ചെയ്തു.

വൈകിട്ട് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജലീല്‍ പോയപ്പോഴും നാടകം തുടര്‍ന്നു. ചോദ്യം ചെയ്യലിനുശേഷം വൈ കിട്ട് 5ന് ജലീല്‍ പുറത്തിറങ്ങി രാവിലെ എത്തിയ കെ.എല്‍.07 സി.ഡി 6444 എന്ന യൂസഫിന്റെ കാറില്‍ കയറി. നിറചിരിയുമായി മാദ്ധ്യമങ്ങള്‍ക്ക് സലാം. എന്‍.ഐ.എ ഓഫീസിന് പുറത്തേക്ക്. രണ്ടു പൈലറ്റ് വാഹനങ്ങളുടെ അകമ്പടി. ഏതു ദിശയിലേക്കും പോകാം. വലതുവശത്ത് കൂടുതല്‍ പൊലീസ്. കാമറകള്‍ അങ്ങോട്ട് ഫോക്കസ് ചെയ്തതോടെ കാര്‍ ഇടതുവശത്തേക്ക് പാഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിലെത്തി ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് മടക്കമെന്നായിരുന്നു വിവരം. കാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഗസ്റ്റ് ഹൗസിലെത്തിയെങ്കിലും അതില്‍ മന്ത്രിയുണ്ടായിരുന്നില്ല. മൂന്നര കിലോമീറ്റര്‍ ദൂരത്തിനിടെ മറ്റൊരു വാഹനത്തില്‍ മന്ത്രി സ്ഥലംവിട്ടു. രാത്രി ഒന്‍പതു മണിയോടെ മന്ത്രി ജലീല്‍ സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതയിലെത്തി. ആതോടെ ദാ ജലീല്‍ വന്നിറങ്ങുന്നു എന്ന് പറഞ്ഞ ചാനലുകള്‍ പ്ലിങ്ങായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends