കാര്‍ട്ടനുകളില്‍ അതോ... മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് അസാധാരണ നീക്കം നടത്തി എന്‍ഐഎ; മതഗ്രന്ഥങ്ങളുടെ പേരില്‍ കറന്‍സി കടത്തിയിട്ടുണ്ടോയെന്നറിയാന്‍ ഡമ്മി പരീക്ഷണം; മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറിക്കുറിപ്പിലെ പ്രശസ്തമായ ഡമ്മി പരീക്ഷണം പയറ്റി എന്‍ഐഎ; ജലീലിന്റെ മൊഴിയെടുക്കും മുന്‍പ് നടന്നത്

സംഭവ ബഹുലമായ വ്യാഴാഴ്ച മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിന് മുമ്പ് അസാധാരണ നീക്കം നടത്തി. പഴയ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒന്നാണ് ഡമ്മി പരീക്ഷണം. ഈ ഡമ്മിയെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു എന്‍ഐഎയുടെ നീക്കം.
യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്രപാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് മന്ത്രി കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തും മുന്‍പ് അന്വേഷണ സംഘങ്ങളുടെ അസാധാരണ നീക്കം. യുഎഇയില്‍ നിന്നു മതഗ്രന്ഥങ്ങള്‍ എത്തിയതായി പറയപ്പെടുന്ന കാര്‍ട്ടനുകളില്‍ ഒന്നില്‍ കറന്‍സി നോട്ടുകള്‍ നിറച്ച് അതിന്റെ ഭാരം പരിശോധിച്ചു.
കാര്‍ട്ടനുകള്‍ ആദ്യം പരിശോധിച്ച കസ്റ്റംസിന്റെ സഹായത്തോടെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കള്ളക്കടത്തിന്റെ വിവിധ സാധ്യതകള്‍ പരിശോധിക്കുന്നത്. കസ്റ്റംസ് പരിശോധന നടത്തിയ പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങളുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മതഗ്രന്ഥങ്ങളുടെ മറവില്‍ മറ്റെന്തെങ്കിലും കൂടി കടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. തന്റെ അറിവില്‍ കാര്‍ട്ടനുകളില്‍ മതഗ്രന്ഥങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്ന മന്ത്രി ജലീലിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടാണ് അന്വേഷണ സംഘങ്ങളുടെ നീക്കം.
മന്ത്രി ജലീല്‍ വഴി വിതരണത്തിനു നല്‍കിയവ ഒഴികെയുള്ള 218 കാര്‍ട്ടനുകള്‍ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്. നയതന്ത്ര പാഴ്‌സലായി മതഗ്രന്ഥങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചു സര്‍ക്കാരിനു കൈമാറാന്‍ താല്‍പര്യമെടുത്ത സ്വപ്ന സുരേഷ് പിന്നീട് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെയാണ് ഇവരുടെ മുഴുവന്‍ നീക്കങ്ങളും സംശയത്തിലായത്. അധികാര കേന്ദ്രങ്ങളുമായുള്ള അടുത്ത ബന്ധം മറയാക്കി കള്ളക്കടത്തു നടത്തിയ സ്വപ്നയുടെയും സംഘത്തിന്റെയും തന്ത്രങ്ങളാണ് അവരുപയോഗിക്കാനിടയുള്ള മുഴുവന്‍ മാര്‍ഗങ്ങളും പരിശോധിക്കാന്‍ അന്വേഷകരെ പ്രേരിപ്പിക്കുന്നത്.
അതേസമയം കസ്റ്റംസ് കമ്മിഷണറും ഇഡി ഡയറക്ടറും ചര്‍ച്ച നടത്തി. തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസ് വിവാദങ്ങളുയര്‍ത്തി നില്‍ക്കെ, എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ സന്ദര്‍ശിച്ചത്. സ്വര്‍ണക്കടത്തു കേസിന്റെ വിശദാംശങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇഡിക്കു ലഭിച്ച മൊഴികളെപ്പറ്റി കസ്റ്റംസ് കമ്മിഷണറോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ദക്ഷിണേന്ത്യാ ചുമതല വഹിക്കുന്ന സുശീല്‍ കുമാര്‍ വിശദീകരിച്ചതായാണു സൂചന.
അതേസമയം ജലീലിന്റെ ഇന്നലത്തെ ചോദ്യം ചെയ്യല്‍ പ്രാഥമിക ചോദ്യംചെയ്യലാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി. എസ്.പി എസ്.രാഹുല്‍, എ.എസ്.പി ഷൗക്കത്തലി, അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി സി.രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ജലീലിനെ ചോദ്യം ചെയ്തത്. വൈകിട്ട് 5നാണ് വിട്ടയച്ചത്. മാര്‍ച്ച് നാലിനെത്തിയ നയതന്ത്ര ബാഗേജിലെ വിവരങ്ങള്‍, സ്വപ്‌നയടക്കം സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധം, പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സല്‍ ജനറലുമായുള്ള ബന്ധം, മതഗ്രന്ഥങ്ങള്‍ എന്തിന് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി, മതഗ്രന്ഥങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് യു.എ.ഇയില്‍ നിന്ന് വരുത്തിയത് എന്നിവയടക്കമുള്ള കാര്യങ്ങളാണ് ചോദിച്ചത്. മൊഴി വിശദമായി വിശകലനം ചെയ്തശേഷം മേലധികാരികളുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടി സ്വീകരിക്കും. അടുത്ത ദിവസം കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha


























