ആറു വർഷം മുൻപ് രണ്ടു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണ്ണവും നൽകി ആർഭാടമായി വിവാഹം! ഇതിലും മതിവരാതെ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്നും നിരന്തരശല്യം സഹിക്കാൻ വയ്യാതെ സ്വന്തം വീട്ടിൽ എത്തിയെങ്കിലും മടങ്ങി പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത മടങ്ങി പോക്കാണെന്ന് വിചാരിച്ചില്ല! യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍... റംസീനയുടെ മരണം സ്ത്രീധന പീഡനമെന്ന് സംശയം

ചട്ടഞ്ചാല്‍ സ്വദേശിനിയായ യുവതിയെ പുല്ലൂരിലെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം .
2014ലാണ് വിവാഹം നടന്നത്. രണ്ടു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു. ഇതിനുപുറമേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറയുന്നു.
ഇതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിയും വന്നിരുന്നുവെന്നും ആരോപിക്കുന്നു. - രണ്ടുദിവസം മുൻപാണ് ചട്ടഞ്ചാലിലെ സ്വന്തം വീട്ടില്‍ നിന്നും തിരിച്ചു ഭര്‍തൃവീട്ടിലേക്ക് റംസീന എത്തിയത്. ഭര്‍തൃവീട്ടിലുള്ള പീഡനത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു.
വീട്ടില്‍തന്നെ കഴിയാമെന്ന് പറഞ്ഞിരുന്നെങ്കിലും റംസീന പോവുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇന്നലെ അഞ്ചരയോടെ പുല്ലൂരിലെ വീട്ടില്‍നിന്ന് വീട്ടുകാരെ വിളിച്ച് റംസീനക്ക് സുഖമില്ലെന്നും ഉടന്‍ വരണമെന്നും ആവശ്യപ്പെട്ടു.
വീട്ടുകാര്‍ എത്തുമ്ബോഴേക്കും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് തൂങ്ങി മരിച്ചതാണെന്ന് മനസ്സിലായത്.
മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകളാണ്. മക്കള്‍: നാലര വയസ്സുള്ള ഖജ് ഫാത്തിമ, രണ്ട് വയസ്സുള്ള സമാസ്. സഹോദരങ്ങള്‍: ജംഷീന, റാഹിദ്, ശാലു. ഭര്‍ത്താവ് ഷുക്കൂര്‍ ഗള്‍ഫിലാണുള്ളത്.
https://www.facebook.com/Malayalivartha


























