Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

പുരസ്‌കാര നിറവിൽ 'സ്‌നേക് മാസ്റ്റർ' ; ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു

19 SEPTEMBER 2020 07:21 PM IST
മലയാളി വാര്‍ത്ത

പുരസ്‌കാര നിറവിൽ കേരളത്തിന്റെ സ്വന്തം സ്‌നേക് മാസ്റ്റർ വാവ സുരേഷ്. ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ (വാർത്തേതര വിഭാഗം) ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘സ്നേക്ക് മാസ്റ്റർ’ എന്ന പരിപാടിയിലൂടെയാണ് വാവ സുരേഷിനെ തേടി പുരസ്കാരമെത്തിയത്. അനായാസവും സ്വാഭാവികവുമായി അനുഭവ ആഖ്യാനമാണ് സുരേഷിന്റെ പ്രത്യേകത എന്ന് ജൂറി വിലയിരുത്തി.

മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുപാൽ (കഥാവിഭാഗം), ഓകെ ജോണി (കഥേതര വിഭാഗം), എ സഹദേവൻ (രചനവിഭാഗം) എന്നിവർ ജൂറികളായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പാമ്പുകളുടെ ഉറ്റതോഴനാണ് വാവ സുരേഷ്. ഏതു പത്തിവിടർത്തിയ മൂര്‍ഖനും വാവ സുരേഷിന്റെ മുന്നില്‍ അനുസരണയോടെ തലതാഴ്ത്തി നില്‍ക്കും. പാമ്പുകളുടെ മനശാസ്ത്രം മനസിലാക്കിയ വാവ സുരേഷിന്റെ പാമ്പുപിടുത്തം കാണാന്‍ പലപ്പോഴും വലിയ ആള്‍ക്കൂട്ടം തന്നെ തടിച്ചുകൂടാറുണ്ട്. അതിസാഹസികമായി പാമ്പുകളെ പിടിക്കുകയും അവയെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വാവ സുരേഷിന് ഏറെ ആരാധകരുണ്ട്.

മുപ്പതു വര്‍ഷമായി പാമ്പുപിടിത്ത മേഖലയിൽ നിറസാന്നിധ്യമാണ് വാവ സുരേഷ്. പാമ്പുകളെ പിടിക്കുന്നതിനിടെ നിരവധി തവണ കടിയേൽക്കുകയും ആശുപത്രിയിലാവുകയും ചെയ്തിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ട അവസരങ്ങളും ഇതിൽ പെടുന്നു. മാസങ്ങള്‍ക്ക് മുമ്പ് പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് വാവ സുരേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറിലധികം രാജവെമ്പാലകള്‍ ഉള്‍പ്പെടെ അമ്പത്തി രണ്ടായിരത്തോളം പാമ്പുകളെയാണ് വാവ സുരേഷ് ഇതുവരെ പിടികൂടിയത്.

വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് വന്‍ 'ഫാന്‍ ഫോളോയിംഗ്' തന്നെയുണ്ട്. അതുകൊണ്ടുതന്നെ ആരാധകർക്കൊപ്പം തന്നെ വിമര്‍ശകരും വാവ സുരേഷിനുണ്ട്. സാഹസികമായി മാളത്തില്‍ കയ്യിട്ടും കിണറ്റില്‍ ഇറങ്ങിയുമെല്ലാം പാമ്പിനെ പിടികൂടുകയും ചുറ്റു കൂടി നില്‍ക്കുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ് വാവ സുരേഷിന്റെ രീതി. എന്നാലിത് ഒട്ടും സുരക്ഷിതവും ശാസ്ത്രീയവും അല്ലെന്ന വിമര്‍ശനവും വാവയ്‌ക്കെതിരെ ഉയരുന്നുണ്ട്. മാത്രമല്ല ഇത് നിയമവിരുദ്ധമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇടക്കാലത്ത് ആരോപണങ്ങളില്‍ മനസ് മടുത്ത് ഈ രംഗത്തുനിന്നു വിരമിക്കുകയാണെന്ന് വാവ സുരേഷ് പ്രഖ്യാപിച്ചിരുന്നു.

”പാമ്പ് പിടിക്കുന്നതില്‍ നിന്ന് എനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവന്‍ പണയം വച്ചാണ് ഇത് ചെയ്യുന്നത്. നിരവധി തവണ കടിയേറ്റു. എന്നിട്ടും ഏറ്റെടുത്ത ഉത്തരവാദിത്തത്തില്‍ നിന്നു പിന്മാറിയിട്ടില്ല. പക്ഷേ കരുതിക്കൂട്ടിയെന്ന രീതിയില്‍ തനിക്കെതിരെ ചിലര്‍ നടത്തുന്ന രൂക്ഷവിമര്‍ശനങ്ങള്‍ മനസ് മടുപ്പിക്കുന്നു,” എന്നാണ് അന്ന് വാവ സുരേഷ് പ്രതികരിച്ചത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും തളര്‍ത്താനാവാത്ത ബന്ധമാണ് വാവ സുരേഷും പാമ്പുകളും തമ്മിലുള്ളത് എന്ന യാഥാർഥ്യമാണ് ശേഷവും നാം കണ്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (3 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (3 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (3 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (4 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (4 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (5 hours ago)

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി  (5 hours ago)

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി  (5 hours ago)

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ  (6 hours ago)

നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു  (6 hours ago)

ഡോ. കെ.ജെ. റീനയുടെ ഫണ്ട് മുക്കൽ സതീശൻ കൈയ്യോടെ തൂക്കി..! വറചട്ടിയിലേക്ക് എറിഞ്ഞ് മുരളി  (6 hours ago)

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു  (6 hours ago)

ഖത്തറിലെ എല്‍എന്‍ജി ഫാക്ടറിയില്‍ വന്‍സ്‌ഫോടനം 54 പേര്‍ക്ക് പരിക്ക് 18 പേരെ കാണാനില്ല  (6 hours ago)

വിമാനം കയറാൻ മണിക്കൂറുകൾ ഭാര്യയും മകളെയും കാണാൻ ഇറങ്ങിയ പ്രവാസി.! കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

പിണറായിയെ ചുരുട്ടി സഭയിൽ സതീശൻ..! ഞെട്ടി ഇമ്മാതിരി മറുപടി പെൻഷനിൽ സഭയിൽ മുട്ടൻ അടി  (6 hours ago)

Malayali Vartha Recommends