Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

യുവതിക്ക് ഫ്‌ലാറ്റെടുത്ത് നല്‍കിയെന്നാരോപിച്ച് പൊലീസുകാരന് സസ്‌പെന്‍ഷന്‍, പൊലീസുകാരനോടുള്ള കുടിപ്പക തീര്‍ക്കാന്‍ പൊതുരേഖയില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തിയതിന് കമ്മിഷണര്‍ക്കെതിരെ കേസെടുക്കണമെന്ന് യുവതി

21 SEPTEMBER 2020 06:00 AM IST
മലയാളി വാര്‍ത്ത

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് 2019 ജനുവരിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരന്‍, യുവതിക്ക് ഫ്‌ലാറ്റെടുത്ത് നല്‍കിയെന്നാരോപിച്ച് വീണ്ടും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത പൊലീസുകാരന്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായും ഇത് അച്ചടക്കസേനയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ സേനയ്ക്ക് കളങ്കമുണ്ടാക്കിയതായും സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നു.

പൊലീസുകാരനോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പരാമര്‍ശം നടത്തിയതായി യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നല്‍കി.

തന്റെ മകളെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുകയും ഫ്‌ലാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്തുവെന്ന് യുവതിയുടെ അമ്മ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഗായികയും സംഗീത സംവിധായികയുമായ താന്‍ വീട്ടുകാരുമായുള്ള പ്രശ്‌നം കാരണം നാലുമാസമായി ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നുവെന്ന് യുവതി ഉത്തരമേഖലാ ഐജിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

കാടു പൂക്കുന്ന നേരം' എന്ന സിനിമയില്‍ മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിനെ പരാമര്‍ശിക്കുന്ന സംഭാഷണം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് ഈയിടെ ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരന്റെ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞുവച്ചിരുന്നു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് എന്‍ഐഎ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വായിക്കേണ്ടതാണെന്ന് കഴിഞ്ഞയാഴ്ച ഉമേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ അക്രമം നടത്തിയത് തടയാന്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടുവെന്ന് 2019 ജനുവരിയില്‍ ഉമേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ പൊതുഇടത്തില്‍ അഭിപ്രായപ്രകടനം നടത്തി എന്ന കുറ്റത്തിന് അന്വേഷണവിധേയമായി നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്.

പ്രായപൂര്‍ത്തിയായ തനിക്ക് സ്വന്തം നിലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ തന്നെ മറ്റൊരാള്‍ വീടു വാടകയ്‌ക്കെടുത്ത് താമസിപ്പിച്ചതാണെന്നും സുഹൃത്ത് തന്റെ താമസസ്ഥലത്ത് സ്ഥിരസന്ദര്‍ശകനാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ഒദ്യോഗിക രേഖയില്‍ എഴുതിയത് സ്ത്രീത്വത്തെ അപമാനിക്കലാണ്. പൊലീസുകാരനോടുള്ള കുടിപ്പക തീര്‍ക്കാന്‍ പൊതുരേഖയില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തിയതിന് കമ്മിഷണര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി അയച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്  (11 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (25 minutes ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (45 minutes ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (54 minutes ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (1 hour ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (1 hour ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (1 hour ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (1 hour ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (2 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (2 hours ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (2 hours ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (2 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (3 hours ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (3 hours ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (3 hours ago)

Malayali Vartha Recommends