ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ച പ്രതിമ ചെങ്ങന്നൂരില്‍ വിഗ്രഹ നിര്‍മ്മാണശാലയില്‍ നിന്നും കടത്തി! ഉടമസ്ഥരെ മര്‍ദ്ദിച്ച് 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന അയ്യപ്പ വിഗ്രഹത്തിന് വില രണ്ട് കോടി! അമ്പരന്ന് നാട്ടുകാർ....

ചെങ്ങന്നൂരില്‍ വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച് ഉടമസ്ഥരെ മര്‍ദ്ദിച്ച് കവര്‍ച്ച. 60 കിലോ തൂക്കമുള്ള അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹമാണ് കവര്‍ന്നത്.
വിഗ്രഹത്തിന് ഏകദേശം രണ്ട് കോടി വിലമതിക്കുമെന്നാണ് വിവരം. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ചതായിരുന്നു വിഗ്രഹം.
ചെങ്ങന്നൂര്‍ തട്ടാവിളിയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച്ച രാത്രി ഒമ്ബതരയോടെയാണ് മോഷണം നടന്നത്.
ബൈക്കിലെത്തിയ സംഘം വിഗ്രഹ നിര്‍മ്മാണശാലയിലെ തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം വിഗ്രഹവുമായി കടന്നു കളയുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ സ്ഥാപനത്തില്‍ മുന്‍പ് ജോലിചെയ്തവരാണോ എന്നും അന്വേഷിക്കുന്നുണ്ട്.
തൊഴില്‍ തര്‍ക്കമാണോ സംഭവത്തിന് പിന്നിലെന്നും അന്വേഷണം നടത്തി വരികയാണ്. അക്രമികളെ തടയാനെത്തിയ സ്ഥാപന ഉടമകള്‍ക്കും മര്‍ദ്ദനമേറ്റു.
പ്രകാശിന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാലയും നഷ്ടമായിട്ടുണ്ട്. പരിക്കേറ്റ തൊഴിലാളികളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























