ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്.
ആകാശത്തേക്ക് ഉയർന്നുകൂടിയ വലിയ ജ്വാലകളും കറുത്ത പുകയും സമീപവാസികളിൽ വലിയ ആശങ്ക പരത്തി. ബിടുമെൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റർമീഡിയറ്റ് ഉൽപ്പന്നമായ 'റഫ് പിച്ച് ഓയിൽ' അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടർന്നത്. സംഭവസ്ഥലത്ത് സ്ഫോടനം നടന്നതായുള്ള വാർത്തകൾ പരന്നതിനെ തുടർന്ന് അധികൃതർ വിഷയം ഗൗരവമായി പരിശോധിച്ചുവരുന്നു.
എന്നാൽ എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എച്ച്.പി.സി.എൽ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക സൂചന . റിഫൈനറിയിലെ സുരക്ഷാ വിഭാഗവും ഫയർ ഫോഴ്സും ഉടൻതന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം നടത്തി. തീ ടാങ്കിനുള്ളിൽ തന്നെ ഒതുങ്ങിനിന്നതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശംഖബ്രത ബാഗ്ചി വ്യക്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























