അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ആക്രമണാത്മക ബാറ്റിങും വേറിട്ട ഷോട്ടുകളും കൊണ്ട് ആരാധകരെ രസിപ്പിച്ച കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.
ഇന്ന് പുറത്തിറക്കിയ 'ദി ഫൈനല്‍ വേഡ്' എന്ന പോഡ്കാസ്റ്റിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്ടോറിയയ്ക്കായുളള ആഭ്യന്തര ക്രിക്കറ്റും താരം അവസാനിപ്പിച്ചതായി വ്യക്തമാക്കുകയും ചെയ്തു.
'ദി ബിഗ് ഷോ' എന്ന പേരില്‍ അറിയപ്പെട്ട മാക്‌സ്‌വെല്‍ ഓസീസിനായി 149 ഏകദിന മത്സരങ്ങളും 130 ടി20 മത്സരങ്ങളും 7 ടെസ്റ്റും കളിച്ചിട്ടുണ്ട്. 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയ ടീമിലും 2021ല്‍ ടി20 ലോകകപ്പ് നേടിയ ടീമിലും മാക്‌സ്‌വെല്‍ അംഗമായിരുന്നു. 'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിക്ടോറിയയ്ക്കായുള്ള 50 ഓവര്‍, ചതുര്‍ദിന (റെഡ് ബോള്‍) മത്സരങ്ങളില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റ് അടക്കമുള്ള പോരാട്ടങ്ങള്‍ക്കായി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കൂടുതല്‍ സമയം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- 38കാരന്‍ പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ നിന്നു വിരമിച്ച മാക്‌സ്‌വെല്‍ ഓസീസിനായി ടി20 ഫോര്‍മാറ്റിലാണ് കളിച്ചിരുന്നത്. ടി20യില്‍ 5 സെഞ്ച്വറികളുള്ള മക്‌സ്‌വെല്‍ ലോകത്തിലെ രണ്ടാമത്തെ താരമാണ്.
"
https://www.facebook.com/Malayalivartha

























