നടി ലക്ഷമി പ്രമോദിന് മുന്‍കൂര്‍ ജാമ്യം, കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹ്യ ചെയ്ത കേസില്‍ കടുപ്പിച്ച് ക്രൈംബ്രാഞ്ച്

കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി
ആത്മഹ്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷമി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്‍്റെ സഹോദരന്‍്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കൊല്ലം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
പത്തനംതിട്ട എസ്.പി കെ.ജി.സൈമണിന്‍്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്.
റംസിയുടെ വീട്ടുകാരെ നേരില്‍ കണ്ട എസ്.പി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
റംസിയുടെ അച്ഛന്‍ ഡി ജി പി ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്സിന്‍റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്.
https://www.facebook.com/Malayalivartha


























