വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്! അശ്ലീല യൂട്യൂബറിന് പണി പാലും വെള്ളത്തിൽ...

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്.
വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ടിന്റെ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.
വിജയ് പി. നായരുടെ പരാതിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും വിജയ് പി നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. വിജയ് പി നായരുടെ താമസ സ്ഥലത്ത് ചെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിജയ് പി. നായരുടെ അശ്ലീല വീഡിയോകള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി ഉണ്ടാകതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം മര്‍ദ്ദനത്തിലേക്ക് നീങ്ങിയത്.
https://www.facebook.com/Malayalivartha


























