അശ്ലീല യൂട്യൂബർ വിജയ്.പി.നായരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു
യൂട്യൂബിലൂടെ സ്ത്രീകളെയും ഫെമിനിസ്റ്റുകളെയും അപമാനിച്ച യുട്യൂബർ വിജയ്.പി.നായരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂരെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി.
ഇയാളുടെ യുട്യൂബ് ചാനലില്‍ അശ്ലീല വീഡിയോകള്‍ ഇട്ട് സ്ത്രീകളെയും ഫെമിനിസ്റ്റുകളെയും അപമാനിച്ചു എന്ന് കാട്ടി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കാട്ടി മുന്‍പ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്വിസ്റ്റും ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഇയാളെ കൈകാര്യം ചെയ്യുകയും കരിമഷിയൊഴിക്കുകയും ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്ത ലാപ്ടോപും മൊബൈലും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്ത് നല്‍കിയിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും ഇയാളുടെ യൂടൂബ് ചാനല്‍ സജീവമായിരുന്നു. പതിനായിരത്തോളം പേരാണ് പുതുതായി ഇയാളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തത്. വിവാദ വീഡിയോ നീക്കിയെങ്കിലും സമാനസ്വഭാവമുള്ള മറ്റ് വീഡിയോകള്‍ നിലനില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha