കൊവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് വെെറസ് വ്യാപനം അതിരൂക്ഷമാകുന്കയാണ്. നിലവിലെ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. കൊവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചതാണ്. എന്നാല്‍ ക്രമസമാധാനം പാലക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നത് പൊലീസിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. അകലം പാലിക്കാതെ നില്ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇതിന് തയ്യാറാകാത്ത കടകള്‍ അടച്ചിടേണ്ടി വരും. നേരത്തെ കല്യാണത്തിന് 50 പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ശവദാഹത്തിന് 20 പേര് എന്നതായിരുന്നു. എന്നാല്‍ അത് അതേരീതിയില്‍ നടപ്പാക്കാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടമാണ് കൊവിഡി സമൂഹ വ്യാപനത്തിന്റെ പ്രധാനഘടകമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha