പ്രശസ്ത മനശാസ്ത്രജ്ഞന് ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു
പ്രശസ്ത മനശാസ്ത്രജ്ഞന് ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹയമായ അവശതകള്‍ കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു.
ഗ്രന്ഥകര്‍ത്താവും അധ്യാപകനുമായിരുന്നു. കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. ആദ്യകാല മനശാസ്ത്ര മാസികകളുടെ പത്രാധിപരായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച സ്വദേശമായ മാവേലിക്കരയില്‍ നടക്കും.
https://www.facebook.com/Malayalivartha