കോടികള്‍ തട്ടിച്ചവര്‍ കൂട്ടത്തോടെ പുറത്തേക്ക്, ജയലളിതയ്ക്ക് പുറമേ സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകന്‍ ബി.രാമലിംഗ രാജുവിന്റെയും ശിക്ഷ കോടതി മരവിപ്പിച്ചു

തട്ടിപ്പുകാര്‍ക്കും വെട്ടിപ്പുകാര്‍ക്കും അനുകൂലമാവുകയാണോ നമ്മുട കോടതികള്‍ എന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ വെട്ടിച്ച കേസില്‍ കംപ്യൂട്ടേഴ്‌സ് തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി.രാമലിംഗ രാജുവിന്റെ ശിക്ഷ മെട്രോപൊളിറ്റന്‍ കോടതി മരവിപ്പിച്ചു. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി.രാമലിംഗ രാജു, സഹോദരന്‍ ബി.രാമരാജു ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരുടെ തടവ് ശിക്ഷ മെട്രോപൊളിറ്റന്‍ കോടതി മരവിപ്പിക്കുകയും ചെയ്തു. രാമലിംഗ രാജുവും സഹോദരനും ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ അന്‍പതിനായിരം രൂപയും ജാമ്യത്തുക കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ, വിചാരണക്കോടതി വിധിച്ച പിഴത്തുകയുടെ പത്ത് ശതമാനം നാലാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും കോടതി പ്രതികളോട് ഉത്തരവിട്ടു.
രാജു ഉള്‍പ്പെടെ 10 പ്രതികളെ ഏഴു വര്‍ഷം തടവിനാണ് സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നത്. രാജുവിനും സഹോദരനും അഞ്ച് കോടി രൂപയും മറ്റ് പ്രതികള്‍ക്ക് 25 ലക്ഷം രൂപയും പിഴ ശിക്ഷയും വിധിച്ചിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കണക്കു ചമയ്ക്കല്‍, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പത്തുപ്രതികളെയും ശിക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























