സ്വയ സുരക്ഷയ്ക്ക് തോക്ക് തരൂ... തോക്കില്ലെങ്കില്‍ വാഹനം പരിശോധനയുമില്ല, ടിപ്പര്‍ ലോറി മാഫിയയുടെ ഭീഷണികള്‍ ഉയരുന്നു

കേരളത്തില്‍ ഗതാഗത നിയമം ഉണ്ടെങ്കിലും അത് എത്ര പേരാണ് പാലിക്കുന്നത്. ചുരുക്കം പേര്‍ മാത്രമാണ് ഗതാഗത നിയമം അതെപടി അനുസരിക്കുന്നത്. നിയമം ലംഘിക്കുന്നതിന് പിഴ അടയ്ക്കാനെ പലര്‍ക്കും സമയമുള്ളൂ. എന്നാല്‍ വാഹനം പരിശോധിക്കാന്‍ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇപ്പോള്‍ വിസമ്മതിക്കുകയാണ്. കാരണം ഒന്ന് മാത്രമാണ്. വാഹനം പരിശോധിക്കണമെങ്കില്‍ തോക്ക് വേണമെന്ന ആവശ്യമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. തോക്ക് ഇല്ലെങ്കില്‍ പരിശോധനയും ഇല്ലെന്ന നിലപാടിലാണ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇപ്പോള്‍.
എറണാകുളത്തെ ഉദ്യോഗസ്ഥരാണ് ഈ ആവശ്യം പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് തോക്ക് കൈവശം വയ്ക്കാനുള്ള അനുമതിയും നല്‍കണമെന്നാണ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പ്രധാന ആവശ്യം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് വാഹന പരിശോധന കര്‍ശനമാക്കിയത്. അമിത ഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു.
തൃക്കാക്കര ഭാരതമാതാ കോേളജിന് സമീപവും വാഹന പരിശോധനയ്ക്കിടെ സമാനമായ സംഭവം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് അമിത ഭാരം കയറ്റുന്ന ലോറികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയത്. ഇതോടെ ഭീഷണികളുമെത്തി. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തോക്ക് ആവശ്യപ്പെടുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ്.
എറണാകുളം ആര്‍ടി ഓഫീസിലെ 25 ഉദ്യോഗസ്ഥരാണ് ടിപ്പര്‍ ലോറിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് സ്വയം രക്ഷയ്ക്കായി തോക്ക് ലൈസന്‍സിന് അനുമതി ചോദിച്ചിരിക്കുന്നത്. ഏഴ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 18 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് ഇതു സംബന്ധിച്ച അപേക്ഷ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുള്ളത്. പൊലീസുകാര്‍ ചെയ്യുന്നതിന് സമാനമായ ഉത്തരവാദിത്തമാണ് തങ്ങളും ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്വയ സുരക്ഷയ്ക്ക് തോക്ക് കൂടിയേ തീരൂ. എല്ലാ വിധ പരിധികളും ലംഘിക്കുന്ന തരത്തിലുള്ള ഭീഷണികളാണ് വാഹന പരിശോധനയ്ക്കിടെ മാഫിയകള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ടാണ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും അവര്‍ പറയുന്നു. വാഹന പരിശോധനയ്ക്കിടെ ടോറസ്, ടിപ്പര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ ഭാഗത്തു നിന്ന് ഭീഷണി ഉയരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























