മാണിയുടെ വാശിയില്‍ കോണ്‍ഗ്രസ് വീണു, യു.ഡി.എഫിന്റെ മദ്ധ്യമേഖലാ ജാഥകള്‍ ഈ മാസം 27ലേക്ക് മാറ്റിവച്ചു

മാണിയുടെ അസൗകര്യത്തെത്തുടര്‍ന്ന് യു.ഡി.എഫിന്റെ മദ്ധ്യമേഖലാ ജാഥകള്‍ ഈ മാസം 27ലേക്ക് മാറ്റിവച്ചു. ധനമന്ത്രി കെ.എം.മാണിയുടെ വ്യക്തിപരമായ അസൗകര്യം കണക്കിലെടുത്താണ് ഇന്ന് ചേര്‍ന്ന് യു.ഡി.എഫ് യോഗം ജാഥ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലാ ജാഥയുടെ ചുമതല മാണിക്കായിരുന്നു. അതേസമയം, മറ്റ് മേഖലാ ജാഥകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവര്‍ ഇത് സംബന്ധിച്ച് മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫിന്റെ ജാഥകള്‍ക്ക് മാറ്റമില്ലെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് അവസാനം മാണിയുടെ വാശിയ്ക്ക്മുന്നില്‍ വഴങ്ങുകയായിരുന്നു. എന്നാല്‍ മാണിക്ക് വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് കേരളാകോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെ അറിയിച്ചു. യു.ഡി.എഫിലെ ഘടകകക്ഷിയുടെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ മാണിയുടെ അഭിപ്രായം പരിഗണിച്ച് ജാഥ മാറ്റി വയ്ക്കണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതായി തങ്കച്ചന്‍ വിശദീകരിച്ചു. മറ്റു മേഖലാജാഥകളില്‍ കേരളാ കോണ്‍ഗ്രസ് സഹകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം 27ന് മുന്പ് അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി അറിയില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി തങ്കച്ചന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























