സീറ്റ് വാഗ്ദാനം ചെയ്ത് ചാനല്‍ ദമ്പതികള്‍ 10 കോടി തട്ടിച്ചു

ഒരിടവേളക്കുശേഷം തട്ടിപ്പുകാര്‍ വീണ്ടും കേരളത്തില്‍ പിടിമുറുക്കുന്നു. ദമ്പതിമാര്‍ ഒന്നു ചേര്‍ന്ന് നടത്തിയ വമ്പന്‍ തട്ടിപ്പു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത പലരില്‍ നിന്നുമായി പത്ത് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റിലായി. പത്തനംതിട്ട റാന്നി കരികുളം മുറിയില്‍ മാളിയേക്കല്‍ ജയേഷ് ജെ കുമാര്‍ (37), ഭാര്യ രാരി ജയേഷ് (27) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിയ ഇവര്‍ 10 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നത്. ആന്ധ്രയിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായ ആദിത്യ ഗ്രൂപ്പ് ഓഫ് എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പേരിനോട് സാമ്യമുള്ള ആദിത്യ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നുപേരിട്ടുകൊണ്ടാണ് ദമ്പതിമര്‍ തട്ടിപ്പു നടത്തിയത്.
ആഡംബരജീവിതം നയിക്കുന്ന ദമ്പതിമാര്‍ക്ക് ബെന്‍സ് ഉള്‍പ്പെടെ ആഡംബരവാഹനങ്ങളും പല സ്ഥലത്തും ഭൂമിയും ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര അസി. കമീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സൗത്ത് എസ്‌ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇവരുടെ ഓഫീസില്‍ നിന്നും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫികറ്റുകളും ഇവിടെ നിന്നും കണ്ടെടുത്തു.
സീറ്റ് അന്വേഷിച്ചെത്തുന്നവര്‍ക്ക് പ്രവേശനം ഉറപ്പുനല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുന്‍കൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്മിഷന്‍ തേടിയെത്തിയവര്‍ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ അഡിസുമല്ലി കോളേജിലാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവര്‍ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം കണ്ടത്.
ലാബുകളും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത കോളേജ്‌കെട്ടിടം ജയേഷ് വാടകയ്‌ക്കെടുത്ത് എന്‍ജിനീയറിങ് കോളേജെന്ന് പ്രതീതി സൃഷ്ടിക്കുകയായിരുന്നു. പ്രവേശനം നേടി അവിടെയെത്തിയ വിദ്യാര്‍ത്ഥികളും അന്വേഷിച്ചെത്തിയ രക്ഷിതാക്കളും പ്രതിഷേധിച്ചതോടെ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ ഒരുസംഘത്തെ ഹൈദരാബാദിലെ മലയാളിസമാജം പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിച്ചപ്പോള്‍ ദമ്പതിമാര്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ടെലിവിഷന്‍ ചാനലുകളിലെ സ്ലോട്ട് വിലക്കുവാങ്ങിയായിരുന്നു ഇവര്‍ ആളുകളെ വലയില്‍ വീഴ്ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























