Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സ്വപ്‌നേ തകര്‍ത്തില്ലേ... ശിവശങ്കറിന് ഊരാക്കുടുക്കുമായി ഐ ഫോണ്‍; 6 ഐ ഫോണുകള്‍ സ്വപ്ന നല്‍കിയവരുടെ കൂട്ടത്തില്‍ എം. ശിവശങ്കറും; ലൈഫില്‍ ശിവശങ്കറെ സിബിഐയും ചോദ്യം ചെയ്യും; കാര്യങ്ങള്‍ കൈവിടുമ്പോള്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു

30 OCTOBER 2020 08:20 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെത്തുമ്പോള്‍ ഒരിക്കല്‍ പോലും സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഈ ഗതി വരുമെന്ന് ആരും ചിന്തിച്ചതല്ല. സ്വപ്നയുടെ മേല്‍ പുകമറ സൃഷ്ടിച്ച് നാല് വോട്ട് പിടിക്കാമെന്നാണ് പ്രതിപക്ഷം കരുതിയത്. എന്നാല്‍ ചാകരയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മാനിച്ചത്. ശിവശങ്കറിനെ കസ്റ്റംസും ഇഡിയും വരിഞ്ഞ് മുറുക്കുമ്പോള്‍ സിബിഐയും ശിവശങ്കറിനെ പൊക്കാന്‍ റെഡിയായിരിക്കുകയാണ്.

ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടാന്‍ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിക്കുന്നതു ശിവശങ്കറാണ് എന്ന് കണ്ടെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു ശിവശങ്കര്‍.

ലൈഫ് പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചു വാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിലൊരു ഫോണ്‍ ലഭിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം രാഷ്ട്രീയ വിവാദവുമായി.

എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയ്‌സില്‍ അഞ്ചു ഫോണുകള്‍ക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകളുണ്ടായിരുന്നു. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നല്‍കിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലും ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യും. ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണു സന്തോഷ് ഈപ്പന്റെ മൊഴിയെങ്കിലും ഫോണ്‍ കൈമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണു സിബിഐ നിലപാട്.

ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു എം. ശിവശങ്കര്‍ സ്വയം എഴുതി നല്‍കിയ മൊഴിയില്‍ അദ്ദേഹത്തിന്റെ ഐഫോണിന്റെ ഐഎംഇഐ നമ്പരുണ്ട്. ഇതാകട്ടെ സ്വപ്ന സമ്മാനിച്ച ഐ ഫോണും. സ്വപ്നയുടെ ആവശ്യപ്രകാരം സന്തോഷ് ഈപ്പന്‍ കൈമാറിയ 6 ഫോണുകളില്‍ 1.14 ലക്ഷം രൂപയുടെ ഐഫോണ്‍ ആര്‍ക്കു ലഭിച്ചു എന്ന ചോദ്യവും ബാക്കിയാണ്. 3538 2910 4894 386 എന്ന ഐഎംഇഐ നമ്പറുള്ള ഈ ഫോണ്‍ ഉപയോഗിക്കുന്നയാളെ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി.

അതേസമയം എന്‍ഫോസ്‌മെന്റ് കസ്റ്റഡിയില്‍ തുടരുന്ന ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. ഇ ഡി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ ഇ ഡി കണ്ടെത്തിയിരുന്നു. ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴികള്‍ തളളുന്നതാണ് ഈ ഡിജിറ്റല്‍ തെളിവുകള്‍. ഇവ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്.

ഇന്നലെ ഇ. ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തളില്‍ വ്യക്തത തേടാനും ഇ. ഡി. ശ്രമിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ ശിവശങ്കറിനെ പകല്‍ സമയം ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവാദമുളളൂ. കോടതി നിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. പരമാവധി തെളിവുകള്‍ ശേഖരിച്ച് ശിവശങ്കറെ പൂട്ടുകയാണ് ഇഡിയുടെ മുന്നിലുള്ള ദൗത്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (15 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (27 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (37 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (58 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends