തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചു

തദ്ദേശ സ്ഥാപന ഭരണസമിതികളുടെ തിരഞ്ഞെടുപ്പ് നവംബര്‍ 11-ന്് മുന്‍പ് നടത്താനാകില്ലെന്നതിനാല്‍ നീട്ടിവയ്ക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചു. തദ്ദേശ സ്ഥാപന ഭരണസമിതികളുടെ 5 വര്‍ഷത്തെ കാലാവധി നവംബര്‍ 11-നാണ് അവസാനിക്കുന്നത്. ഇതുസംബന്ധിച്ച കമ്മിഷന്റെ ഉത്തരവും കത്തും സര്‍ക്കാരിനു കൈമാറി. തിരഞ്ഞെടുപ്പു നടപടികള്‍ ഡിസംബര്‍ 31-നു മുമ്പ് പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങളുടെ വിശദ തീയതി പിന്നീടു പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ പകര്‍ച്ചവ്യാധികള്‍ പോലുള്ള അപൂര്‍വ സാഹചര്യങ്ങളില്‍ കമ്മിഷനുള്ള അധികാരം ഉപയോഗിച്ചാണ് നടപടി. ഇതോടെ, നവംബര്‍ 11-നു ശേഷം മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും. മട്ടന്നൂരില്‍ മറ്റൊരു ഭരണകാലാവധി ആയതിനാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പില്ല.
നവംബര്‍ 4-ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഉദ്യോഗസ്ഥ ഭരണം സംബന്ധിച്ച തീരുമാനം ഉണ്ടാകും. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാകും നടപടി. ഇതനുസരിച്ച് 14 ജില്ലാ പഞ്ചായത്തുകളും 6 കോര്‍പറേഷനുകളും കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാകും ഭരിക്കുക. ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാകും ഭരണം. ഇവര്‍ക്കു പുറമേ 2 ഉദ്യോഗസ്ഥര്‍ കൂടി സമിതിയിലുണ്ടായേക്കും.
www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 2 ദിവസം കൂടി അവസരം ഉണ്ട്. നിലവിലുള്ള പട്ടികയിലെ തെറ്റു തിരുത്തുന്നതിനും വാര്‍ഡ് മാറ്റുന്നതിനും സൗകര്യമുണ്ട്. പ്രവാസികള്‍ക്കും പേരു ചേര്‍ക്കാം. പരേതരും സ്ഥലംമാറി പോയവരുമായവരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും പരിഗണിക്കും.
https://www.facebook.com/Malayalivartha





















