Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രണ്ടുംകൽപ്പിച്ച് സ്വപ്ന, ആ തീരുമാനം ഇന്ന്.... 33 പേജുളള രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം! കസ്റ്റംസിന് നല്‍കിയ 33 പേജുളള രഹസ്യമൊഴിയുടെ പകര്‍പ്പ് നിയപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കണമെന്നുറപ്പിച്ച് സ്വപ്‌ന

30 OCTOBER 2020 09:08 AM IST
മലയാളി വാര്‍ത്ത

കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസിന് നല്‍കിയ 33 പേജുളള രഹസ്യമൊഴിയുടെ പകര്‍പ്പ് നിയപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. കീഴ്ക്കോടതി ഈ ആവശ്യം തളളിയതിനെ തുടര്‍ന്നാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയാകാതെ മൊഴിപകര്‍പ്പ് നല്‍കാനാവില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുളളത്. മൊഴിയിലെ വിശദാംശങ്ങള്‍ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും. അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം പകര്‍പ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വപ്‌ന സുരേഷിന്റെ നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടാനായി യൂണിടാക് കമ്ബനിയുടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിക്കുന്നതു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍. നിര്‍മ്മാണ കരാര്‍ ലഭിക്കാനായി 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിലൊരു ഫോണ്‍ ലഭിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം രാഷ്ട്രീയ വിവാദവുമായി.

കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയ്‌സില്‍ അഞ്ചു ഫോണുകള്‍ക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്ബറുകളുണ്ടായിരുന്നു. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്ബറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നല്‍കിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിലും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണു സന്തോഷ് ഈപ്പന്റെ മൊഴിയെങ്കിലും ഫോണ്‍ െകെമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണു സിബിഐ നിലപാട്.

അതേസമയം വിമാനത്താവള സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എൻഐഎയുടെ കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറത്ത് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെ എന്ന് കോടതി പലവട്ടം ചോദിച്ചിരുന്നു. കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്. ഇതിനിടെ, എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നിലവിലെ അന്വേഷണ പുരോഗതി ഇഡിയും ഇന്ന് കോടതിയെ അറിയിക്കും .കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒൻപത് മണിക്കൂർ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 11.30നാണ് അവസാനിച്ചത്. സന്ദീപിന്‍റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends