Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍: സ്വകാര്യമേഖലയിലെ ഏലം ലേലത്തിന് ഇന്നു തുടക്കം

30 OCTOBER 2020 11:19 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ കമ്പനികളും ഏലം ലേലം നടത്തിപ്പിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉപയോഗപ്പെടുത്തി സ്പൈസസ് ബോര്‍ഡിനു സമാന്തരമായി സ്വകാര്യമായി ഓണ്‍ലൈന്‍ ലേലം നടത്താനാണ് കമ്പനികളുടെ നീക്കം. വിവിധ കമ്പനികള്‍ ഇന്നുമുതല്‍ ഇ-ലേലം തുടങ്ങുമെന്നാണ് അറിയിപ്പ്. വണ്ടന്‍മേട് ഗ്രീന്‍ ഗോള്‍ഡ് കാര്‍ഡമം കമ്പനി, വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് കമ്പനി എന്നിവയാണ് ഇന്ന് മുതല്‍ ഇ ലേലം ആരംഭിക്കുന്നത്.

പാര്‍ലമെന്റ് പാസാക്കിയ പുതിയ കാര്‍ഷികനിയമം അനുസരിച്ച് ആര്‍ക്കും ഏലം ലേലം നടത്താന്‍ കഴിയും. നേരത്തെ സ്പൈസസ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഏലം ഇ-ലേലം നടന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ലേലം നടത്താന്‍ ബാങ്ക് ഗ്യാരണ്ടിയുടെ ആവശ്യമില്ല. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ രാജ്യത്ത് എവിടെയും യഥേഷ്ടം വില്‍പ്പന നടത്താന്‍ കഴിയുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്.

ലേല സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഓണ്‍ലൈന്‍ ഏലക്കാ കച്ചവടത്തിന് സ്പൈസസ് ബോര്‍ഡിന്റെ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടാവില്ല. തന്മൂലം സ്വകാര്യ കമ്പനികളുടെ ഏലം ലേലം സ്പൈസസ് ബോര്‍ഡിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബാങ്ക് ഗ്യാരണ്ടി നിശ്ചയിച്ചിട്ടില്ലാത്തതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബാങ്ക് ഗ്യാരണ്ടി ഇല്ലാത്തതിനാല്‍ കര്‍ഷകരില്‍ നിന്ന് വാങ്ങിയ ഏലക്കയുടെ വില വ്യാപാരികള്‍ നല്‍കാതെ വന്നാല്‍ തുടര്‍നടപടികള്‍ എന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

കര്‍ഷകര്‍ക്ക് ഉല്‍പന്നത്തിന്റെ വില ലഭിക്കാന്‍ നിലവിലെ ലേല സമ്പ്രദായം അനുസരിച്ച് 21 ദിവസം വേണ്ടിവരും. എന്നാല്‍ പുതിയ സംവിധാനത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കര്‍ഷകന് പണം ലഭിക്കുമെന്നും ലേലത്തിനൊരുങ്ങിയ കമ്പനികള്‍ അവകാശപ്പെടുന്നു. മൊബൈല്‍ ഫോണ്‍/ലാപ് ടോപ്പ്/ കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് ലോകത്ത് എവിടെനിന്നും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയും.

ഏലയ്ക്കായുടെ ഫോട്ടോ, വീഡിയോ, ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട്, ഇനം എന്നിവ സഹിതം വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യും. യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും നിശ്ചിത നിരത ദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കാം. ലേലം ഉറപ്പിച്ചു കഴിഞ്ഞാല്‍ മുന്‍കൂറായി പണം അടയ്ക്കുന്നതിന് അനുസരിച്ച് കമ്പനിയുടെ വെയര്‍ ഹൗസില്‍ നിന്നും ഉപഭോക്താവിന്റെ വിലാസത്തില്‍ ഏലയ്ക്ക എത്തിച്ചു നല്‍കുന്നതിനുള്ള ലോജിസ്റ്റിക് സംവിധാനവും ഏര്‍പ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends