സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഇനി കേരളാ പൊലീസിനു കീഴിലുള്ള സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക്... കര്‍ശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ഇനിമുതല്‍ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ കടത്തിവിടൂ, പൊതുജനങ്ങള്‍ക്ക് പാസ്സ് നിര്‍ബന്ധമാക്കി, സെക്രട്ടേറിയറ്റിലെ 4 ഗേറ്റുകളിലും സായുധസേനയെ വിന്യസിക്കും

സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഇനി കേരളാ പൊലീസിനു കീഴിലുള്ള സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്ഐഎസ്എഫ്). സെക്രട്ടേറിയറ്റ് സുരക്ഷ സംബന്ധിച്ച നിരവധി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. കര്‍ശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ഇനിമുതല്‍ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ കടത്തിവിടൂ. സെക്രട്ടേറിയറ്റ് ഗാര്‍ഡുകള്‍ക്കാണ് നിലവില്‍ സുരക്ഷാ ചുമതല. വി.ഐ.പി പ്രവേശനത്തിന് മാത്രം പ്രത്യേക ഗേറ്റ് ഏര്‍പ്പെടുത്തി. ഇതുവഴി സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും പൊതുജനത്തിനും പ്രവേശനം ഇല്ല.
പൊതുജനങ്ങള്‍ക്ക് പാസ്സ് നിര്‍ബന്ധമാക്കി. പാസ്സ് ഉള്ളവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അതാത് ഓഫീസുകളില്‍ എത്തിക്കും. ക്യു.ആര്‍ കോഡിങ്ങും, സ്‌കാനര്‍ സംവിധാനവുമടക്കം ഏര്‍പ്പെടുത്തി പ്രവേശനം നിയന്ത്രിക്കും. സെക്രട്ടേറിയറ്റിലെ 4 ഗേറ്റുകളിലും സായുധസേനയെ വിന്യസിക്കും.
പ്രധാന ഓഫിസുകള്‍ക്കു മുന്നിലും സായുധ സേനയുണ്ടാകും. വ്യവസായ സുരക്ഷാ സേന എത്തുന്നതോടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കായി ഇപ്പോഴുള്ള കെട്ടിടങ്ങളിലും മാറ്റം വരും. കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങള്‍ പണിയും. വാഹനങ്ങളുടെ അടിവശം സ്‌കാന്‍ ചെയ്യുന്നതിനു കന്റോണ്‍മെന്റ് ഗേറ്റില്‍ സ്ഥാപിച്ച സ്‌കാനര്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി. ആധുനിക രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങള്‍ കവാടങ്ങളില്‍ സ്ഥാപിക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















