കുരുക്ക് മുറുകുന്നു..... ലഹരിമരുന്ന് കേസിലെ കള്ളപ്പണ-ബിനാമി ഇടപാടില്‍ എന്‍ഫോഴ്‌മെന്റിന്റെ പിടിയിലായ ബിനീഷ് കോടിയേരിയുടെ മയക്കമരുന്ന് ബന്ധം കണ്ടെത്താന്‍ എന്‍.സി.ബി നീക്കം തുടങ്ങി, ഇ.ഡി കസ്റ്റഡി തീരുന്ന മുറയ്ക്ക് ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ വാങ്ങും

കുരുക്ക് മുറുകുന്നു. ലഹരിമരുന്ന് കേസിലെ കള്ളപ്പണ-ബിനാമി ഇടപാടില്‍ എന്‍ഫോഴ്‌മെന്റിന്റെ പിടിയിലായ ബിനീഷ് കോടിയേരിയുടെ മയക്കമരുന്ന് ബന്ധം കണ്ടെത്താന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) നീക്കം തുടങ്ങുകയും സ്വര്‍ണക്കടത്തു ബന്ധം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പിറകേ വരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ കുരുക്ക് കൂടുതല്‍ മുറുകി.
മൂന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇന്നലെ ഇ.ഡി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ബിനീഷിനെ പ്രതിയാക്കുന്നതിന്റെ ഭാഗമായാണിത്. ഇ.ഡി കസ്റ്റഡി തീരുന്ന മുറയ്ക്ക് ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ വാങ്ങും.അതേസമയം, മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധമാണ് എന്‍.ഐ.എ അന്വേഷിക്കുക. ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വര്‍ണക്കടത്ത് പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കന്നഡ സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസന്വേഷണത്തിനിടെ, ലഹരിമരുന്ന് സംഘങ്ങളുടെ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന കര്‍ണാടക ആഭ്യന്തര സുരക്ഷാവിഭാഗം എന്‍.ഐ.എ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ചോദ്യങ്ങള്‍ക്ക് മൗനം ഉത്തരം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും അനൂപുമായുള്ള പണമിടപാട്- ബിനാമി ബന്ധം ബിനീഷ് സമ്മതിക്കുന്നില്ലെന്ന് ഇ.ഡി പറയുന്നു. അനൂപുമായി സൗഹൃദം മാത്രമെന്നാണ് ആവര്‍ത്തിക്കുന്നത്. അനൂപുമായി മൂന്നരക്കോടിയുടെ ഇടപാടുകള്‍ ബിനീഷ് നടത്തിയെന്ന് ഇ.ഡി പറയുന്നു. ഇതില്‍ 50 ലക്ഷം രൂപയുടെ ഉറവിടം ബിനീഷ് വെളിപ്പെടുത്തി. ബാക്കി തുകയെക്കുറിച്ച് മിണ്ടുന്നില്ല. മിക്ക ചോദ്യങ്ങള്‍ക്കും മൗനമായിരുന്നു മറുപടി.വെള്ളിയാഴ്ച 11മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ബിനീഷിന്റെ സ്വത്ത് കണ്ടുകെട്ടാനും ഇ.ഡി ആലോചിക്കുന്നുണ്ട്.
ഇന്നലെ രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വൈകിയും നീണ്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം ബിനീഷിനെ കോടതിയില്‍ ഹാജരാക്കും.
"
https://www.facebook.com/Malayalivartha






















