മകന്റെ പതിമൂന്നുകാരിയായ മകളെ പീഡനത്തിന് ഇരയാക്കി: വലിയച്ഛനു 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും

കോട്ടയം: മകന്റെ പതിമൂന്നുകാരിയായ മകളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ 61 കാരനായ വലിയച്ഛന് 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഈരാറ്റുപേട്ട പൊലീസ് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൂഞ്ഞാര്‍ സ്വദേശിയെയാണ് ശിക്ഷിച്ചത്.
2017 മുതല്‍ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകായിരുന്നു. പെണ്‍കുട്ടിയും, പ്രതിയും ഇയാളുടെ ഭാര്യയും പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതിയുടെ ഭാര്യയും, മകനും ജോലിയ്ക്കു പോകുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍, ഈ വിവരം ഇവര്‍ ആരോടും പറഞ്ഞില്ല. തുടര്‍ന്നു, കുട്ടി സ്‌കൂളിലേയ്ക്കു പോകും വഴി സുഹൃത്തായ പെണ്‍കുട്ടിയോടു പറഞ്ഞു. ഇതിനു ശേഷം സുഹൃത്തായ പെണ്‍കുട്ടി വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചു.
ഇവരാണ് പീഡനത്തിനു ഇരയായ പെണ്‍കുട്ടിയോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞതും വിവരം ഈരാറ്റുപേട്ട പൊലീസിനെ അറിയിച്ചതും.
തുടര്‍ന്നു, ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി (പോക്സോ കോടതി) ജി.ഗോപകുമാറാണ് കേസ് പരിഗണിച്ചത്.
കേസിന്റെ വിചാരണ ഘട്ടത്തില്‍ പ്രതിയുടെ മകനും മരുമകളുമായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂറുമാറിയിരുന്നു. എന്നാല്‍, കുട്ടിയുടെ മൊഴി മാത്രം പരിഗണിച്ച കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.എം.എന്‍ പുഷ്‌കരന്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha






















