സിപിഎമ്മില്‍ കലഹം... സൂക്ഷിക്കണേ, എം.എ ബേബി ഇറങ്ങിയിട്ടുണ്ട് സിപിഎമ്മില്‍ പൊട്ടിത്തെറി തുടങ്ങി

സൂക്ഷിക്കണേ, എം - എ- ബേബി ഇറങ്ങിയിട്ടുണ്ട്. പണ്ട് അമ്മമാരെ കുട്ടികളോട് പറയാറില്ലേ, പിള്ളാരെ പിടുത്തക്കാരു വരുന്നുണ്ട് എന്ന്. അപ്പോൾ കുട്ടികൾ ഭയന്ന് വേഗം ഭക്ഷണം കഴിക്കും, ഉറങ്ങും. എന്നു പറഞ്ഞതുപോലെയണ് എം - എ- ബേബി ഇറങ്ങിയിട്ടുണ്ട് എന്നു പറഞ്ഞാൽ ആരും സോഷ്യൽ മീഡിയ ഓപ്പൺ ചെയ്യില്ല.
കൊറോണ ഇറങ്ങിയ സമയത്ത് ബേബി സഖാവിൻ്റെ ഒരു വീഡിയോ കാണേണ്ട ഗതികേട് മലയാളികൾക്ക് ഉണ്ടയല്ലോ. കോവി ഡിന് എതിരെയുള്ള യുദ്ധം ---- കോ വിഡ് 19 സൃഷ്ടിച്ച തീവ്ര മുതലാളിത്ത നിലപാട് എന്നെല്ലാം പറഞ്ഞ് ജനത്തിനെ വട്ട് പിടിപ്പിച്ചില്ലേ? ബേബി സഖാവ് പറയുന്നത് ഒന്നും ആർക്കും മനസ്സിലാകില്ല മനസ്സിലാകാൻ വേണ്ടിയല്ല പറയുന്നത്. മനസ്സിലാകാതെ ഇരിക്കുമ്പോഴാണ് താൻ ബുദ്ധിജീവി ആകുന്നുതെന്നാണ് സഖാവിൻ്റെ വിചാരം.
വി.എസിൻ്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു. അന്നു സ്വയം പ്രഖ്യാപിച്ചു നടന്നു രണ്ടാം മുണ്ടശ്ശേരിയാണ്. അഭിനവ മുണ്ടശ്ശേരി യാ ണ് എന്നെല്ലാം എന്നിട്ട് എന്ത് ഉണ്ടായി? അക്കാലത്ത് വിദ്യാഭ്യാസത്തിൽ എന്ത് ഉണ്ടായി? കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസം എല്ലാം താറുമാറാക്കിയില്ലേ? കുട്ടികൾ തെറ്റ് എഴുതിയാലും മാർക്ക് കൊടുക്കണം എന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ. പിന്നെ സാംസ്കാരിക മന്ത്രി എല്ലാം ആയിരുന്നല്ലോ. സാംസ്കാരിക കാര്യങ്ങളുടെ അവസാന വാക്ക് താൻ ആണെന്നും പറഞ്ഞണല്ലോ നടന്നത്. ഇപ്പോൾ വിഷയം അതൊന്നുമല്ല. ഇപ്പോഴത്തെ കാര്യത്തിലേക്ക് വരാം 'കള്ളക്കടത്തിലും സ്വർണ്ണക്കടത്തിലും ന്യായീകരണവുമായി ഉന്നത സഖാക്കന്മാർ ഇറങ്ങിയ കൂട്ടത്തിൽ ബേബി സഖാവും ഉണ്ട്.പക്ഷേ സഖാവിൻ്റെ വാക്കുകൾ അല്പം വ്യത്യസ്തമാണ്. ഇക്കുറി അത് അല്പം മനസ്സിലാകും. സ്വർണ്ണക്കടത്തിലും മയക്കുമരുന്നിലും പെട്ട് നിൽക്കുന്ന പാർട്ടിയ്ക്ക് എതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്
. പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് - ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻ്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ബാധകമാണ്. ബേബി സഖാവ് ഈ പറഞ്ഞത് ശരിയാണ്.അത് സഖാവ് പറഞ്ഞത് കൊള്ളിണ്ടിടത്ത് കൊള്ളാൻ വേണ്ടി തന്നെയാണ്. പക്ഷേ പിന്നീട് ഉള്ള ഭാഗത്ത് ഒന്നും ആർക്കും മനസ്സിലാകാൻ വേണ്ടി എഴുതിയതല്ല സഖാവ്.ബംഗാളിലെ തോൽവിയെപ്പറ്റിയാണ്.അത് പാർട്ടിയുടെ തെറ്റല്ല എന്ന മട്ടിലും 'എന്നാൽ കേരളത്തിലും ആ വക്കിലാണ് കാര്യങ്ങൾ എന്ന് ബേബി സഖാവ് മനസ്സിലാക്കുന്നില്ല.
ആ കുറിപ്പിൽ പറയുന്ന മറ്റൊരു കാര്യം - cpm നെ തകർത്തു കളയാം എന്ന് ആരും വ്യാമോഹിക്കണ്ട എന്ന് .അതി ദീർഘമായ ജനാധിപത്യ ബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സി പി എം നുള്ളത് എന്നു പറഞ്ഞിരിക്കുന്നു. ആ കാലം എല്ലാം പോയി സഖാവേ, ' തകർത്തു കളയാം എന്നുള്ള വ്യാമോഹം ഇല്ല. അതിനു മുമ്പ് തകർന്നു കഴിഞ്ഞിരിക്കുന്നു. തകരാതെ പോയാൽ മാത്രമേ താങ്കളുടെ സ്വപ്നം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ അല്ലേ?
താങ്കൾ ചില സ്ഥാനങ്ങൾ സ്വപ്നം കാണുന്നുണ്ട്. അതിന് വേണ്ടിയാണല്ലോ ഈ കുറിപ്പുമായി ഇപ്പോൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. താങ്കളെ 2014-ൽ കൊല്ലത്ത് കൊണ്ട് നിർത്തി എതിരാളിയെ പര നാറി എന്ന വിളിച്ച് താങ്കളെ പരാജയപ്പെടുത്തി തന്ന മൂത്ത സഖാവിനോട് ഇപ്പോൾ പകരം വീട്ടാൻ അവസരം കിട്ടിയിരി ക്കുകയാണ് അല്ലെ ?. അതിലൂടെ താങ്കൾ സ്ഥാനം സ്വപ്നം കാണുന്നത് സ്വപ്നമായിട്ട് തന്നെ നിൽക്കട്ടെ. അതാണ് കേരള ജനതയക്കും നല്ലത്.
https://www.facebook.com/Malayalivartha






















