സ്വർണ്ണം ഒഴുകിയത് ഹൈദരാബാദിലേക്ക് ....കള്ളക്കടത്തു സ്വർണ്ണം എത്തിയത് ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുടെ കയ്യിലോ ?

നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണത്തില്‍ പകുതി ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെ മുസ്ലീം തീവ്രവാദി സംഘടനകള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടെന്ന സംശയത്തിലേക്കാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങുന്നത്. 21 തവണ തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജിലൂടെ കടത്തിയ സ്വര്‍ണക്കട്ടികളില്‍ ആദ്യത്തെ പത്തു തവണ കടത്തിയ സ്വര്‍ണവും ഹൈദാരാബാദിലേക്കാണ് കൊണ്ടുപോയതെന്നാണ് കണ്ടെത്തില്‍.
ഹൈദാരാബാദിലും സെക്കന്‍ഡറാബാദിലും ശക്തമായ വേരോട്ടമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെ ഇസ്ലാമിക തീവ്രവാദി സംഘങ്ങളുമായി സ്വര്‍ണക്കള്ളക്കടത്തിലെ പ്രധാന കണ്ണികളായ റമീസിനും ജലാലിനും പങ്കുണെന്ന സൂചനയിലാണ് അന്വേഷണം ഹൈദാരാബാദിലേക്കു നീങ്ങുന്നത്.
2007 ഓഗസ്റ്റ് 15ന് ഹൈദരാബാദ് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ നടത്തിയ രണ്ടു സ്ഫോടനങ്ങളില്‍ 42 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി ഏഴരയോടെ ഹൈദരാബാദ് ലുംബിനി അമ്യൂസ്മെന്റ് പാര്‍ക്കിലെ ഓപ്പണ്‍ തിയേറ്ററിലും കോത്തിയിലെ ഗോഗുല്‍ ചാറ്റ് റസ്റ്റോറന്റിലുമായിരുന്നു രാജ്യത്തെ നടുക്കിയ രണ്ടു സ്ഫോടനങ്ങളും അരങ്ങേറിയത്.
2005 മുതല്‍ തീവ്രവാദികളുടെ ഇടപെടലുള്ള ഹൈദരാബാദില്‍ പില്‍ക്കാലത്ത് ഐസ് തീവ്രവാദികള്‍ക്കും ഇടപാടുകളുള്ളതായി കണ്ടിരുന്നു. പാക്കിസ്ഥാന്‍, സിറിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഹൈദരാബാദിലെ ചില തീവ്രവാദി സംഘങ്ങള്‍ക്ക് ബന്ധമുള്ളതായും മുന്‍പ് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്തുനിന്നു ഹൈദരാബാദിലേക്കു കടത്തിയ നൂറു കിലോയിലേറെ സ്വര്‍ണക്കട്ടികള്‍ ഹൈദരാബാദിലെയും സെക്കന്‍ഡറാബാദിലെയും ഒരു സ്വര്‍ണക്കടയിലും വിറ്റതായി തെളിവില്ല. അങ്ങനെയെങ്കില്‍ ആ സ്വര്‍ണം തീവ്രവാദികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും അത് ആയുധം വാങ്ങാനും വിദേശ തീവ്രവാദി ഫണ്ടിലേക്കും പോയിട്ടുണ്ടാകാം.
ഹൈദരാബാദ് സ്വദേശിയായ രതീഷ് എന്നയാളാള്‍ സ്വര്‍ണത്തിന്റെ ഏറിയ ഭാഗവും ഹൈദരാബാദിലേക്ക് കാര്‍മാര്‍ഗം കൊണ്ടുപോയെന്നും കേരളത്തില്‍ സ്വപ്നയും സരിത്തും അറസ്റ്റിലായ ഉടന്‍ രതീഷ് സൗദി അറേബ്യയിലേക്കു കടന്നുവെന്നുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. രതീഷ് എന്ന പേരില്‍ വ്യാജമാണെന്ന് അന്വേഷണ സംഘം കരുതുന്നു. രാജു എന്ന പേരും ഇയാള്‍ക്കുള്ളതായി സംശയിക്കുന്നു. ഇയാള്‍ക്ക് മാവോയിസ്റ്റ് തീവ്രവാദികളുമായാണ് പങ്കെന്ന് റമീസ് മൊഴി നല്‍കിയെങ്കിലും രാജു എന്ന പേരും വ്യാജമാണെന്നും ഇയാള്‍ മുഹാജിദീന്‍ തീവ്രവാദി വിഭാഗത്തിലെ കണ്ണിയാണെന്നുമാണ് സംശയം.
സ്വര്‍ണക്കള്ളക്കടത്തില്‍ ഒരു പങ്ക് ബിനീഷ് കോടിയേരി ഉള്‍പ്പെടുന്ന സംഘം മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചതിനൊപ്പം അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘത്തിന് ബാംഗളൂരിലും ദൂബായിയിലുമുണ്ടായിരുന്ന തീവ്രവാദി ബന്ധവും അന്വേഷണത്തിന്റെ പരിധിയിലാണ്. ഹൈദരാബാദില്‍ എത്തിയ സ്വര്‍ണം അവിടെനിന്ന് ആര് എവിടേക്ക് കൊണ്ടുപോയി എന്നതാണ് ഇനി കണ്ടെത്താനുള്ളത്. അവിടത്തെ റാക്കറ്റിന് സ്വര്‍ണം വില്‍ക്കുകയും ആ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെട്ടോ തുടങ്ങിയ വിവരങ്ങളാണ് വരും ദിവസങ്ങളില്‍ പുറത്തറിയേണ്ടത്.
"
https://www.facebook.com/Malayalivartha
























