ഒന്നരമാസമായി ചാരക്കണ്ണുകൾ ആ ഹോട്ടലിന്റെ പിന്നാലെ ; കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ലഹരിമരുന്ന് ഇടപാടുകൾ നടത്തിയ ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്‌മെന്റ് ഹോട്ടലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് ചെയ്തത് കൃത്യമായ ആസൂത്രണത്തിലൂടെ; വൃത്തിക്കെട്ട ഇടപാടിന് തിരക്കില്ലാത്ത പ്രദേശം തെരഞ്ഞെടുത്തത് ആ ഒരൊറ്റ ലക്ഷ്യത്തിലൂടെ

ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്‌മെന്റ് ഹോട്ടൽ ഇന്നോ ഇന്നലെയോ സംശയ മുനയിൽ എത്തിയതല്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഓടിക്കയറുകയല്ലായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഒന്നരമാസമായി ചാരക്കണ്ണുകൾ ആ ഹോട്ടലിന്റെ പിന്നാലെ ഉണ്ടായിരുന്നു. ഒന്നരമാസം രഹസ്യമായി നിരീക്ഷിച്ചശേഷമാണ് കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ലഹരിമരുന്ന് ഇടപാടുകൾ നടത്തിയ ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്‌മെന്റ് ഹോട്ടലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ് ചെയ്തത്. അതോടെ പൊളിഞ്ഞ് വീണത് ബിനീഷ് കോടിയേരിയുടെ ബന്ധങ്ങളും ഇടപാടുകളുമായിരുന്നു.. ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെ, മയക്കുമരുന്ന് ഇടപാടുകൾ ലക്ഷ്യമിട്ടായിരുന്നു അനൂപ് ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തതെന്നാണ് എൻ.സി.ബി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ..25ലക്ഷം രൂപ അഡ്വാൻസ് നൽകി മൂന്നരലക്ഷം പ്രതിമാസ വാടകയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ഹോട്ടൽ എടുത്തത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത് അനൂപും മറ്റ് രണ്ടുപേരും ചേർന്ന് ആയിരുന്നു. 205ാം നമ്പർ മുറിയിൽ അനൂപ് താമസം തുടങ്ങുകയും ചെയ്തു . ബിനീഷടക്കം നിരവധി പ്രമുഖർ സന്ദർശകരും താമസക്കാരുമായിരുന്നു. വിദേശികളടക്കം വന്നുപോകുന്നതായും മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായും എൻ.സി.ബിക്ക് വിവരംകിട്ടുകയും ചെയ്തു . ഓഗസ്റ്റ് 21ന് മുറിയിൽ നിന്ന് അനൂപിനെ മയക്കുരുന്നുമായി എൻ.സി.ബി അറസ്റ്റ് ചെയ്തു.എൻ.സി.ബി ആവശ്യപ്പെട്ടപ്പോഴായിരുന്നു പണമിടപാടിനെ കുറിച്ച് ഇ.ഡി അന്വേഷണം തുടങ്ങിയത്. ഹോട്ടൽ നടത്തിപ്പിന് അനൂപിനെ ബിനാമിയാക്കി ബിനീഷ് പണം മുടക്കിയെന്ന് എൻഫോഴ്സ്‌മെന്റും കണ്ടെത്തി . തിരക്കില്ലാത്ത പ്രദേശത്തെ ഹോട്ടലായതിനാൽ പെട്ടെന്ന് ആരുടെയും ശ്രദ്ധ പതിയില്ല എന്നതാണ് പ്രധാന ആകർഷണം . കാര്യമായ ബിസിനസില്ലാത്തതിനാലാണ് വാടകയ്ക്ക് കൊടുത്തതെന്നും മയക്കുമരുന്ന് വ്യാപാരത്തിനാണ് ഏറ്റെടുത്തതെന്ന് പിന്നീടാണ് മനസിലായതെന്നും ഹോട്ടൽ മാനേജർ വ്യക്‌തക്തമാക്കിയിരുന്നു .മയക്കുമരുന്ന് കേസുണ്ടായതോടെ കരാർ റദ്ദാക്കി ഹോട്ടൽ തിരിച്ചെടുക്കുകയും ചെയ്തു . മുറികൾ ഓഫീസ് ആവശ്യങ്ങൾക്കാണ് ഇപ്പോൾ വാടകയ്ക്ക് നൽകുന്നത്. അനൂപുമായുള്ള പണമിടപാടിന്റെ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും ഹോട്ടലുടമകൾ എൻ.സി.ബിക്കും ഇ.ഡിക്കും കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























