ശിവശങ്കരന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമനും സ്വപ്നയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ ആ റിപ്പോർട്ടിൽ ? പ്രതിപക്ഷ ആരോപണങ്ങൾ ശരിയോ? സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഇ ഡി കോടതിയില്‍

സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഇ ഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിലെ ചില നിർണ്ണായക വിവരങ്ങളെ കുറിച്ചുള്ള സൂചനകൾ പുറത്ത് വരികയാണ്. ഇടത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടിക്കൊണ്ട് കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച അപേക്ഷയിലുള്ളത്. ശിവശങ്കരന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമനും സ്വപ്നയുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ ഇതു സംബന്ധിച്ച ആരോപണങ്ങള്‍ പ്രതിപക്ഷത്തെ നേതാക്കള്‍ മുന്‍പേ തന്നെ ഉയര്‍ത്തിയതായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വപ്നയുടെ ഇടപെടലുകളെ കുറിച്ചും, രണ്ടാമനും സ്വര്‍ണക്കടത്തിലടക്കം പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനുമായാണ് സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ഇ ഡി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത് .
ഇപ്പോള്‍ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കരന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാളെ കൂടി താന്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു എന്ന സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സ്വപ്നയുടെ ഫോണ്‍ രേഖകളില്‍ നിന്നും ഇത് സംബന്ധിച്ച തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയുണ്ടത്രേ . യു എ ഇ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്ബിംഗിനും സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായിട്ടാണ് രണ്ടാമത്തെയാള്‍ ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും അന്വേഷണ സംഘം കാര്യമാക്കുന്നില്ല . മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് വിസ സ്റ്റാമ്ബിംഗിനായി നിരന്തരം വിളിക്കുന്നു എന്നതിലെ ഒരു പൊരുത്തമില്ലായ്മയാണ് ഇതിനു കാരണം.എന്നാൽ വിസ സ്റ്റാമ്ബിങ്ങുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റുമായി കരാര്‍ ഉണ്ടായിരുന്ന യു എ എഫ് എക്സ് സ്ഥാപനത്തിന്റെ ഉടമയ്ക്ക് രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള ബന്ധവും ഇഡി പ്രത്യേകം അന്വേഷിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം .
ഇദ്ദേഹത്തിന്റെ കാര്‍ പാലസ് എന്ന കമ്ബനിക്കാണ് പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ പുനര്‍നിര്‍മാണക്കരാര്‍ യു എ ഇ കോണ്‍സുലേറ്റ് നല്‍കിയിരിക്കുന്നത്. ഈ കരാറിലും അരക്കോടിയിലേറെ രൂപ സ്വപ്ന കമ്മീഷനായി പറ്റിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയം.സി ബി ഐയ്ക്ക് പിന്നാലെ ഇ ഡിയുടെ അന്വേഷണവും പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായതോടെ സി പി എം ഇ ഡിയെയും തള്ളിപ്പറയുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജന്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇങ്ങനെ പോയാല്‍ ഇ ഡിയെ നേരിടും എന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന സി പി എം നേതാവ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























