അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്... ജാമ്യാപേക്ഷ കോടതി തള്ളി

അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. കേസില്‍ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചതിന് പിന്നാലെയാണ് സൂരജ് കുറ്റം നിഷേധിച്ചത്. സൂരജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാല്‍ നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. അടൂര്‍ പറക്കോടുള്ള വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റസമ്മതം നടത്തിയത്.
പ്രതികളായ സൂരജ്, സൂരജിന് പാമ്ബ് നല്‍കിയ സുരേഷ് എന്നിവരെ ചാത്തന്നൂര്‍ തിരുമുക്കില്‍ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്.എല്ലാം ചെയ്തത് താന്‍ ആണെന്നാണ് സൂരജ് ഏറ്റുപറഞ്ഞു. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ , കേസില്‍ വിചാരണ അടുത്തമാസം ഒന്നിന് ആരംഭിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 6 ന്റേതാണ് ഉത്തരവ്. ഡിസംബര്‍ ഒന്നിന് ഒന്നാം സാക്ഷി പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ വിസ്തരിക്കും.
"
https://www.facebook.com/Malayalivartha
























