റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം

മലപ്പുറം ജില്ലയില്‍ വെളിയങ്കോട്, താവളക്കുളത്തെ റോഡില്‍ വഴിമുടക്കിയായി വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഇവിടെ കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ തടസ്സമാകുന്ന തരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. വെളിയങ്കോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കോളനിയിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിന് നടുവിലാണ് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.
റോഡിന് നടുവില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് സ്ഥാപിച്ചത് പൊന്നാനി-ചാവക്കാട് ദേശീയ പാതയുടെ നവീകരണത്തിന്റെ ഭാഗമായി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനിടയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
നടവഴി മാത്രമാണ് കോളനിയിലേക്ക് ഉണ്ടായിരുന്നത്. സ്വകാര്യ വ്യക്തി റോഡിന് ആവശ്യമായ ഭൂമി സൗജന്യമായി വിട്ടുകൊടുത്തതോടെ പഞ്ചായത്ത് ഒന്നര വര്‍ഷം മുന്‍പ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. മാര്‍ഗതടസ്സം ഉണ്ടാക്കുന്ന പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha