ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്; വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയയായി സ്വപ്ന

അടുത്ത കുരുക്കിൽ ശിവശങ്കർ. അഞ്ചാമനായി വീണ്ടും കെണിയിൽ . ലൈഫ് മിഷൻ കോഴ ഇടപാടിൽ വിജിലൻസ് പ്രതിചേർക്കൽ . ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ് തീരുമാനം പുറത്ത് വന്നിരിക്കുന്നു . സ്വപ്‌നയും സരിത്തും സന്ദീപും യൂണിടാക്കും സെയ്‌ൻ വെഞ്ചേഴ്‌സും കേസിലെ മറ്റ് പ്രതികളാണ്.ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ലൈഫ് മിഷന്‍ കേസിലും പ്രതി. സന്തോഷ് ഈപ്പന്‍ സ്വപ്നക്ക് വാങ്ങി നല്‍കിയ ഐഫോണുകള്‍ ഒന്ന് ഉപയോഗിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നത് അഴിമതിക്ക് തെളിവായി മാറുകയായിരുന്നു...കേസിൽ വിജിലൻസ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയിൽ ഉണ്ട് എന്ന കാര്യം ശ്രദ്ധേയം . ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ് . ചോദ്യം ചെയ്യാനായി വിജിലൻസ് സംഘം ജയിലിലെത്തി. ആദ്യമായാണ് വിജിലൻസ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. കമ്മിഷൻ ലഭിച്ചതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപാടും ചോദിച്ചറിയും. അഞ്ചാം ഐ ഫോൺ എവിടെയെന്നും ചോദിച്ചേക്കും. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യൽ. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ തേടാനാണ് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. വിജിലൻസ് ഡി വൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്യലിനായി ജയിലിൽ എത്തിയിരിക്കുന്നത്.സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകൾ പലർക്കായി കൈമാറിയത് സ്വപ്‌നയാണ്. അതുകൊണ്ട് തന്നെ ഐഫോണുമായി ബന്ധപ്പെട്ട കൃത്യമായ വിവരം അറിയാവുന്നത് സ്വപ്‌നയ്ക്ക് മാത്രമാണ്. ഈജിപ്‌ഷ്യൻ പൗരനടക്കം ഭീമമായ കമ്മിഷൻ കൈമാറിയത് സ്വപ്‌നയുടെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ആയതിനാൽ തന്നെ വിജിലൻസ് ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്.അതേ സമയം എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ മേൽനോട്ടം വഹിച്ച ലൈഫ് മിഷൻ ഭവന പദ്ധതിക്കു പുറമേ മറ്റു 4 വൻകിട പദ്ധതികളിലേക്കു കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നു.കെ–ഫോൺ, കൊച്ചി സ്മാർട് സിറ്റി, തിരുവനന്തപുരം ടെക്നോപാർക്കിലെ ടോറസ് ഡൗൺടൗൺ, ഇ മൊബിലിറ്റി പദ്ധതികളുടെ മുഴുവൻ രേഖകളും (നടപ്പു ഫയലുകളും കുറിപ്പു ഫയലുകളും) ആവശ്യപ്പെട്ട് ഐടി സെക്രട്ടറിക്ക് ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണൻ കത്ത് നൽകി. ഇവയുടെ പദ്ധതികളുടെ മറവിൽ കള്ളപ്പണ ഇടപാടുകളോ റിയൽ എസ്റ്റേറ്റ് കമ്മിഷൻ കച്ചവടമോ നടത്തിയിട്ടുണ്ടോ എന്നാണു പരിശോധിക്കുന്നത്. 5 പദ്ധതികളും വിഭാവനം ചെയ്തതും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് മേൽനോട്ടം വഹിച്ചതും താനാണെന്നു ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ടെൻഡർ നടപടികൾ, ധാരണാപത്രം, പദ്ധതിക്കായി ഏറ്റെടുത്തതും വിട്ടുനൽകിയതുമായ ഭൂമി, ഭൂമിക്കു നൽകിയ വില എന്നിവയാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. പദ്ധതികളുടെ മറവിൽ റിയൽ എസ്റ്റേറ്റ് ലോബികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കും. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രനും ടോറസ് കമ്പനിയുടെ യുഎസിലെ ആസ്ഥാനം സന്ദർശിച്ചതായുള്ള വിവരങ്ങളും മൊഴികളായി ഇഡിക്കു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























