എന്റെ മണ്ഡലമായ പെരുമ്ബാവൂരില്‍ രണ്ടു തവണ സുരേന്ദ്രന് വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല; ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്; അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്; കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ പി.എം.വേലായുധൻ

കേരള ബിജെപിയില്‍ പൊട്ടിത്തെറിയും തമ്മിലടിയും രൂക്ഷമാകുന്നു . സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ പി.എം.വേലായുധനും രംഗത്തെത്തുകയുണ്ടായി. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താമെന്ന് വാഗ്ദാനം ചെയ്ത് സുരേന്ദ്രന് വഞ്ചിച്ചെന്നും വേലായുധന് ആരോപിക്കുകയാണ് . എന്റെ മണ്ഡലമായ പെരുമ്ബാവൂരില്‍ രണ്ടു തവണ സുരേന്ദ്രന് വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് തല്ലു കൊണ്ട് രണ്ട് തവണയാണ് ജയിലില്‍ കിടന്നത്. ഒരു ആശയത്തിന് വേണ്ടി ഉറച്ച് നിന്നയാളാണ് താന്‍. പക്ഷേ ഇന്ന് തനിക്ക് വളരെ വേദനയുണ്ടെന്നും പി എം വേലായുധന് വ്യക്തമാക്കി . സുരേന്ദ്രന് എതിരെ വിമര്‍ശനം ഉന്നയിച്ച വേലായുധന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിനെ ശബ്ദം ഇടറിയിരുന്നു. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന് തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ശോഭ സുരേന്ദ്രന് പരാതി നല്കി. സംസ്ഥാന ജനറല്‍സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതാ അംഗമായും താന്‍ തുടരുമ്ബോഴാണ് കെ. സുരേന്ദ്രന് സംസ്ഥാനപ്രസിഡന്റായി ചുമതലയേല്‍ക്കുന്നതെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha