താൻ മരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്...!; കെ.പി.സി.സി. പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതിയുമായി സോളാർ കേസിലെ പരാതിക്കാരി

കെ.പി.സി.സി. പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മീഷന് മുൻപാകെ പരാതിയുമായി സോളാർ കേസിലെ പരാതിക്കാരി. മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീകൾക്കെതിരായി നടത്തിയ മോശമായ പരാമർശത്തിന് പിന്നാലെയാണ് സോളാർ കേസിലെ പരാതിക്കാരി വനിതാകമ്മീഷനെ സമീപിച്ചത്.
കെ.പി.സി.സി. പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് തീർത്തും മ്ലേച്ഛമായ പരാമർശങ്ങളാണ്. മോശമായ പരാമർശങ്ങൾ ഉപയോഗിച്ച് മുല്ലപ്പള്ളി തന്നെയും അപമാനിച്ചെന്ന് പരാതിക്കാരി ആരോപിച്ചു. സ്ത്രീകൾ ഇന്ന ഗണത്തിപെട്ടവരാണെന്ന് പറയാൻ മുല്ലപ്പള്ളിക്ക് എന്ത് അധികാരമാണുള്ളത്. താൻ മരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത് .എന്തായാലും താൻ ആത്മഹത്യ ചെയ്യില്ല.മോശം പരാമർശങ്ങൾക്ക് ശേഷം ഖേദം പ്രകടിപ്പിച്ചതുകൊണ്ട് എന്ത് കാര്യമാണ് ഉള്ളതെന്ന് പരാതിക്കാരി ചോദിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. പ്രസിഡന്റെ സ്ഥാനം രാജിവയ്ക്കുന്നതാണ് നല്ലത്. സോളാർവിവാദകാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ താൻ പരാതിനൽകിയ ഒരു കോൺഗ്രസ് നേതാവിനെതിരേ പോലും അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























