വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ സംസ്‌കാരം ഇന്ന്.... കനത്ത സുരക്ഷക്ക് നടുവിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി ഏറെ വൈകിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പൊലീസ് ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയത്. മൃതദേഹത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. കൊല്ലപ്പെട്ട വേല്‍മുരുകന്റെ ബന്ധുക്കള്‍ എത്തിയ ശേഷമാണു പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക് തുടക്കമായത്.
കനത്ത സുരക്ഷക്ക് നടുവിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍. വൈകിട്ടോടെ എത്തിയ കോണ്‍ഗ്രസ് നേതാക്കളെ അദ്യം പോലീസ് തടഞ്ഞെങ്കിലും പിന്നീട് മൃതദേഹം കാണാന്‍ അനുമതി നല്‍കി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. തൊട്ടു പിന്നാലെയെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു
കനത്ത സുരക്ഷയില്‍ വേല്‍മുരുകന്റെ മൃതദേഹവുമായി ആംബുലന്‍സ് തേനിയിലേക്ക് തിരിച്ചു. വേല്‍മുരുകന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
https://www.facebook.com/Malayalivartha

























