പ്രതിപക്ഷം തോറ്റിടത്ത്... ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിലും പിതാവ് ബിനീഷ് കോടിയേരി ലീവിലും ആയതോടെ കോടിയേരി വീട്ടിലെ റെയ്ഡ് വീണ്ടും ചര്‍ച്ചയാകുന്നു; ഭാര്യ വീട്ടുകാര്‍ കാണിച്ച അതിബുദ്ധിയാണ് ബിനീഷിന്റെ ജയില്‍ വാസത്തിലേക്കും കോടിയേരിയുടെ ലീവിലേക്കും കൊണ്ടെത്തിച്ചതെന്ന് വിശ്വസിച്ച് ഒരു കൂട്ടര്‍

പ്രതിപക്ഷം മൂന്നാല് മാസമായി ഒരു രാജിക്കായി ചെയ്യാത്ത ജോലികളില്ല. മുഖ്യമന്ത്രിയുടെ രാജിക്കായാണ് പ്രതിപക്ഷം ഉറക്കമൊഴിഞ്ഞത്. എന്നാല്‍ അല്‍പം ഉറങ്ങിയ ശേഷം ഉറക്കം എണീറ്റപ്പോള്‍ അപ്രതീക്ഷിതമായി ഒരു രാജി കിട്ടിയിരിക്കുകയാണ്. രാജി എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ലീവെന്ന ഓമനപ്പേരില്‍ ഒരു രാജി കിട്ടി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പ്രതിപക്ഷത്തിന് രാജിയെന്ത് ലീവെന്ത്, അവര്‍ രാജിയായി തന്നെ ആഞ്ഞടിച്ചു. അവര്‍ തലകുത്തി മറിഞ്ഞിട്ടും ഈ ഒഴിയല്‍ വളരെപ്പെട്ടന്നാക്കിയത് ഭാര്യവീട്ടുകാരുടെ ചെയ്ത്തുകളാണെന്നാണ് ചിലര്‍ പറയുന്നത്.
വെറുതേ റെയ്ഡ് നടത്തി ഒറ്റ ദിവസത്തെ വാര്‍ത്തയാകുമായിരുന്ന ഇഡിയെ പ്രകോപിപ്പിച്ചതാണ് എല്ലാം മാറിമറിഞ്ഞതെന്നാണ് പറയുന്നത്. കോടതിയുടെ അനുമതിയോടെ നടത്തിയ കോടിയേരി ഹൗസിലെ റെയ്ഡിനിടെ പോലീസിനേയും ബാലാവകാശ കമ്മീഷന്റേയും ഇടപെടല്‍ വിപരീത അര്‍ത്ഥമാണ് ഉണ്ടാക്കിയത്. അന്ന് സഖാക്കള്‍ക്ക് കയ്യടിക്കാന്‍ അവസരമൊരുക്കിയെങ്കിലും നെഗറ്റീവ് ഫലമാണ് ഉണ്ടായത്. ബിനീഷിന് ജാമ്യം കിട്ടുമെന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ റെയ്ഡിനിടെ ഉണ്ടായ ബന്ധുക്കളുടെ പ്രകടനം ഇഡി ചൂണ്ടിക്കാട്ടിയാണ് തെളിവ് നശിപ്പിക്കുമെന്നും അവരുടെ സ്വാധീനം ഇതാണെന്ന് പറഞ്ഞും വാദിച്ചത്. ഇതോടെ എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്നറിയാതെ ബിനീഷ് പരപ്പന അഗ്രഹാര ജയിലിലായി. രണ്ട് നാള്‍ കഴിയും മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ ലീവിലുമായി. ഇതോടെ പ്രതിപക്ഷം വിചാരിച്ചത് നടന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും കോടിയേരി ബാലകൃഷ്ണന്‍ താത്കാലികമായാണ് ഒഴിഞ്ഞത്. തുടര്‍ചികിത്സയ്ക്കായി അവധി അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമല്ല. സെക്രട്ടറിയുടെ താത്കാലിക ചുമതല പാര്‍ട്ടി കേന്ദ്ര കമ്മിറ്റിഅംഗം എ. വിജയരാഘവന് നല്‍കി. വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറായി തുടരും.
രാഷ്ട്രീയ വിവാദങ്ങളും സ്ഥാനമൊഴിയാന്‍ കാരണമായെന്നാണ് സൂചന. ഇളയ മകന്‍ ബിനീഷ് കോടിയേരിയെ, ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു ജയിലിലടച്ചതും മകന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തിയതും കോടിയേരിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. വിഷയം രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷം, കോടിയേരി ഒഴിയണമെന്ന ആവശ്യം ഉയര്‍ത്തിയെങ്കിലും സി.പി.എം സംസ്ഥാന സമിതി അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മകന്‍ തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.എന്നാല്‍, ബിനീഷിനെ ജയിലിലേക്ക് മാറ്റിയതിന്റെ അടുത്തദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം കോടിയേരി അവതരിപ്പിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി അവധിയില്‍ പോകുന്നത് സി.പി.എമ്മില്‍ അസാധാരണമാണ്. കഴിഞ്ഞവര്‍ഷം കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോഴും സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയിരുന്നില്ല. ചടയന്‍ ഗോവിന്ദന്‍ രോഗബാധിതനായിരുന്നപ്പോഴും സെക്രട്ടറിയായി തുടര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പുവേളയില്‍ ചുമതലകള്‍ പൂര്‍ണതോതില്‍ നിര്‍വഹിക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയാണ് സ്ഥാനമൊഴിയുന്ന കാര്യം കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്. വിജയരാഘവന് ചുമതല കൈമാറണമെന്ന നിര്‍ദ്ദേശവും വച്ചു. തൊട്ടുമുമ്പ് ചേര്‍ന്ന അവൈലബിള്‍ പി.ബി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വിജയരാഘവന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് സൂചനയുണ്ട്. എസ്. രാമചന്ദ്രന്‍പിള്ളയും എം.എ. ബേബിയുമടക്കം പങ്കെടുത്ത അവൈലബിള്‍ പി.ബി യോഗം കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് ധാരണയായത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിയാലോചിച്ചിരുന്നു. അതിനാണ് അന്തിമ തീരുമാനമുണ്ടായത്. എന്തായാലും ബിനീഷിന്റെ നന്മയ്ക്കായി ഭാര്യ വീട്ടുകാര്‍ നിഷ്‌ക്കളങ്കമായ് ചെയ്തത് ഇങ്ങനെയൊരു പുലിവാല് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
https://www.facebook.com/Malayalivartha