കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

വീണ്ടും സർക്കാർ ഗവർണർ പോരിനുള്ള സൂചനയാണ് ഇന്ന് കേരള സർവ്വകലാശാലയിൽ ഗവർണർക്കെതിരെ സംഘടിപ്പിച്ച എസ്എഫ്ഐ സമരം. സർവ്വകലാശാലയിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചത് പോലെ അധികാരം പിടിച്ചെടുക്കാൻ ഒരു ശ്രമം നിലവിലെ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്, അത്തരം രീതികൾ അനുവദിച്ച് തരില്ലെന്ന് പറഞ്ഞാണ് ഇന്ന് സമരം അരങ്ങേറിയത്.
കേരള സര്‍വകലാശാലയില്‍ ഗവര്‍ണർക്കെതിരെ നടത്തുന്ന പ്രതിഷേധത്തിനിടെ സര്‍വകലാശാല ആസ്ഥാനത്തേയ്ക്കു തള്ളിക്കിയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വൻ സംഘര്‍ഷമുണ്ടായി. ജനാല വഴി ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറി. പ്രതിഷേധക്കാര്‍ ലാത്തി പിടിച്ചുവാങ്ങി പൊലീസിനെ നേരിട്ടു. പൊലീസിനെ നോക്കുകുത്തികളാക്കി മണിക്കൂറുകളോളം സമരക്കാര്‍ സര്‍വകാശാല കെട്ടിടം കയ്യേറി. സെനറ്റ് ഹാളിലേക്കു കടന്നുകയറി, വിസിയുടെ ചേംബറിന് സമീപം വരെ പ്രവർത്തകരെത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ ആദ്യം മടികാണിച്ച പൊലീസ്, പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിനെ പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എത്തി. സമരക്കാര്‍ക്കിടയിലേക്ക് ഉച്ചയോടെയാണ് എം.വി.ഗോവിന്ദന്‍ എത്തിയത്. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളുമായി ഗോവിന്ദൻ സംസാരിച്ചു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകണമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ല. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ സമരക്കാര്‍ക്കുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിസിയെ ഇനി സര്‍വകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നില്ല.
അതേ സമയം ഉന്നത വിദ്യാഭാസരംഗവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും നടത്തുന്ന വിവാദങ്ങളുടെ ഇരകളായി മാറുന്നത് വിദ്യാർത്ഥികളാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 13 സർവകലാശാലകളിൽ പന്ത്രണ്ടിലും വി.സിമാരില്ല. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ ഇത്രയും ഗതികെട്ടൊരു കാലമുണ്ടായിട്ടില്ല. എല്ലാ സിൻഡിക്കേറ്റുകളും വി.സിയുമായി തർക്കത്തിലാണ്. ഇക്കാര്യത്തിൽ സർക്കാരും രാജ്ഭവനും ഒരു പോലെ കുറ്റക്കാരാണ്. ഒരു കാലത്ത് ഇവർ രണ്ടു പേരും ചേർന്നാണ് എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിന്നത്. ഇപ്പോൾ പോരടിക്കുകയാണ്. എളുപ്പത്തിൽ പരിഹരിക്കാവുന്ന നിസാരമായ പ്രശ്‌നങ്ങളുടെ പേരിലാണ് രജിസ്ട്രാറുടെ സസ്‌പെൻഷനും പുതിയ രജിസ്ട്രാറുടെ നിയമനവും. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന സിസ തോമസിന്റെ പിന്നാലെ നടന്നാണ് സർക്കാർ വേട്ടയാടിയത്. അവസാനം കോടതിയിൽ നിന്നാണ് അവർക്ക് നീതി കിട്ടിയത്. വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവും തീർക്കാനുള്ള വേദിയായി സർവകലാശാലകളെ മാറ്റരുത്.
ലോകം മുഴുവൻ മാറിക്കൊണ്ടിരിക്കുമ്പോഴും അക്കാദമിക് രംഗത്തെ കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ല. കേസും കേസിനു മേൽ കേസുകളുമായി വർഷങ്ങളായി. ഇതൊക്കെ കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. അല്ലാതെ ആർക്ക് എന്ത് താൽപര്യമാണുള്ളത്? പ്രശ്‌നം എത്രയും വേഗം പരിഹരിക്കണ്ടേ? മുഖ്യമന്ത്രിയാണെങ്കിൽ വാ ഒരക്ഷരം മിണ്ടില്ല. ഗവർണർക്കെതിരെ പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. ബി.ജെ.പിയുമായുള്ള അവിശുദ്ധ ബന്ധത്തിനുള്ള ഇടനിലക്കാരനായി ഗവർണറെ ഉപയോഗിച്ച ആളാണ് മുഖ്യമന്ത്രി. ഈപ്പോഴുള്ള സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണം.
നിങ്ങൾ കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ച് മറന്നു പോകരുത്. വി.സിക്ക് റജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരമില്ല. ചാർജുള്ള വി.സി യോഗം പിരിച്ചു വിട്ടതിനു ശേഷം സിൻഡിക്കേറ്റ് റജിസ്ട്രാറെ നിയമിച്ചതും ശരിയായ രീതിയിലല്ല. മത സംഘടനകൾക്ക് സെനറ്റ് ഹാൾ നൽകാൻ പാടില്ലെന്ന തീരുമാനമുണ്ടെന്നാണ് വിവരം. എന്നിട്ടും എങ്ങനെയാണ് മതസംഘടനയ്ക്ക് ഹാൾ അനുവദിച്ചത്. ചാൻസലർ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാനുള്ള അധികാരം റജിസ്ട്രാക്കുണ്ടോ? അങ്ങോട്ടും ഇങ്ങോട്ടും വേണ്ടാത്ത പരിപാടികൾ ചെയ്തിട്ടുണ്ട്. ഇതൊക്കെ അടിയന്തിരമായി അവസാനിപ്പിക്കണം. രാജ്ഭവനെ രാഷ്ട്രീയ മത പ്രചരണങ്ങൾക്കുള്ള വേദിയാക്കി മാറ്റരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. എന്നാൽ ഇക്കാര്യത്തിൽ ശക്തിയായി പ്രതികരിക്കാൻ അന്ന് സർക്കാരോ മുഖ്യമന്ത്രിയോ തയാറായില്ല.
പ്രതിപക്ഷം ഗവർണക്കും സർക്കാരിനും ഒപ്പമായിരുന്നില്ല. ഒന്നിച്ചു നിന്നാണ് എല്ലാ തെറ്റുകളും ചെയ്തത്. എന്താണ് സെനറ്റ് ഹാൾ മതസംഘടനയ്ക്ക് നൽകിയത്? ഈ വിവാദമല്ലതെ എന്തെങ്കിലും നടക്കുന്നുണ്ടോ? കേരളം മുന്നിട്ട് നിന്നിരുന്ന വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. ഇപ്പോൾ മാത്രമല്ല ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ആരോഗ്യരംഗം മേശമായിരുന്നെന്നാണ് മന്ത്രി പറയുന്നത്. വീണ ജോർജ് മാത്രമല്ല കെ.കെ ശൈലജയും മോശക്കാരിയായിരുന്നെന്നാണ് സജി ചെറിയാൻ പറഞ്ഞത്. അതേക്കുറിച്ചുള്ള തർക്കമാണ് സി.പി.എമ്മിൽ നടക്കുന്നത്. സജി ചെറിയാൻ പറഞ്ഞതു തന്നെയാണ് പ്രതിപക്ഷവും നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് ശരിയാണ്. ഇടതു സഹയാത്രികനായ ഡോക്ടറാണ് പൊട്ടിത്തെറിച്ചത്. സർക്കാരിന്റെ ഇടപെടൽ എത്ര മോശമാണെന്ന് ഡോക്ടർമാർ പറയും. ഒരു യോഗം വിളിക്കാൻ പോലും സാധിക്കുന്നില്ല. എല്ലാ അടിച്ചേൽപ്പിക്കുകയാണ്. കാരുണ്യ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും ഉൾപ്പെടെ എല്ലാ നിലച്ചു. 1800 കോടിയാണ് കാരുണ്യ പദ്ധതിക്ക് കുടിശിക. മന്ത്രി പറഞ്ഞതു പോലെ എല്ലാ സിസ്റ്റവും തകരാറിലാണ്. മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചു വന്നശേഷം അദ്ദേഹം ഒരു സ്ഥലവും സമയവും നിശ്ചയിച്ചാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ആരോഗ്യ മേഖലയെ കുറിച്ചുള്ള സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രി ആ അബദ്ധം കാട്ടില്ലെന്ന് അറിയാം.
ചാരവൃത്തിക്ക് അറസ്റ്റിലായ വ്‌ളോഗറെ കൊണ്ടു വന്ന് പ്രമോഷൻ നടത്തിയതിൽ സർക്കാരിനെ കുറ്റപ്പെടുത്താനാകില്ല. സി.പി.എമ്മായിരുന്നു പ്രതിപക്ഷത്തെങ്കിൽ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സർക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ല. പക്ഷെ ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. നിലവിലെ മന്ത്രിയെക്കൊണ്ട് ഇതൊന്നും പറ്റില്ല. അവർ രാജിവച്ച് ഇറങ്ങി പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha