ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ കണ്ടച്ചിറയ്ക്ക് സമീപം ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ബൊലേറോ ഓടിച്ചിരുന്ന മാളിയേക്കൽ വീട്ടിൽ ജോമി ഷാജിയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12.30 തോടെ യാണ് അപകടം.ജോമിയെ വണ്ടി വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ ബൊലേറോ കാർ പൂർണ്ണമായും തകർന്നു. ഏറ്റുമാനൂർ പോലീസ് അപകടസ്ഥലത്ത് മേൽ നടപടികൾ സ്വീകരിച്ചു.
https://www.facebook.com/Malayalivartha