വാഹനം അപകടത്തില്‍ പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തില്‍ പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കല്‍ കിഴക്കേ ചെവിടന്‍ അബ്ദുല്‍ മജീദ് മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.
ജിദ്ദയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്ലൈത്തിന് സമീപം ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഇദ്ദേഹം ഓടിച്ചിരുന്ന ഡൈന വാഹനം ട്രെയിലറിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഒരു വര്‍ഷം മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച ഇദ്ദേഹം ജിദ്ദ ജാമിഅ ഖുവൈസിലായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതനായിരുന്നു. മാതാവ്: ഷറീന, സഹോദരന്‍: ആദില്‍ഷ, സഹോദരി: ജന്ന ഫാത്തിമ.
ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ യുവാവിന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.
https://www.facebook.com/Malayalivartha