Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ബംഗ്ലാദേശിനെ 99 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....

09 JULY 2025 08:24 AM IST
മലയാളി വാര്‍ത്ത

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെ 99 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് 39.4 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടായി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ജയിച്ചപ്പോള്‍ രണ്ടാം മത്സരം ബംഗ്ലാദേശ് ജയിച്ചിരുന്നു. 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്‌കോര് ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ തന്‍സിദ് ഹസന്‍ തമീമിനെ(13 പന്തില്‍ 17) അസിത ഫെര്‍ണാണ്ടോ പുറത്താക്കി.

തൊട്ടുപിന്നാലെ നജ്മുള്‍ ഹുസൈന്‍ ഷാന്റോ റണ്ണെടുക്കാതെ മടങ്ങി. മൂന്നാം വിക്കറ്റില്‍ പര്‍വേസ് ഹൊസൈനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ സ്‌കോര്‍ 62ല്‍ നില്‍ക്കെ പര്‍വേസ് ഹൊസൈന(28) മടക്കിയ ദുനിത് വല്ലാലെഗെ കൂട്ടുകെട്ട് പൊളിച്ചു. ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസും(28) ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 13.3 ഓവറില്‍ 105 റണ്‍സിലെത്തിച്ചെങ്കിലും മെഹ്ദി ഹസനെ മടക്കിയ ദുനിത് വല്ലാലെഗെ വീണ്ടും ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

പിന്നീടെത്തിയ ഷമീം ഹൊസൈന്‍(12), പെട്ടെന്ന് മടങ്ങിയെങ്കിലും ജേക്കര്‍ അലിയും ഹൃദോയിയും ചേര്‍ന്ന് ബംഗ്ലദേശിനെ 150 കടത്തി. എന്നാല്‍ ഹൃദോയിയെ(51) ചമീര പുറത്താക്കിയതിന് പിന്നാലെ 33 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശ് ഓള്‍ ഔട്ടായി. ലങ്കക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോയും ചമീരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വല്ലാലെഗെയും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം നേടുകയും ചെയ്തു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (20 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (23 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (34 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (44 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends