അപകടസ്ഥലത്ത് സ്‌കൂള്‍ ബാഗുകളും ശരീരഭാഗങ്ങളും..ഇടിച്ച ശേഷം 50 മീറ്റര്‍ ദൂരം വരെ ട്രെയിന്‍ ബസിനെ വലിച്ചിഴച്ചു; സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം..

വളരെ ദാരുണമായ വാർത്തയാണ് തമിഴ്‌നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇതൊരു ആളില്ലാ ലെവല്‍ ക്രോസാണ്.ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. 10കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആചാര്യ എന്ന് പറയുന്ന സവകാര്യ സ്കൂളിലെത്താൻ വാഹനം എന്നാണ് റിപ്പോർട്ടുകൾ മാത്രമല്ല , ഈ സ്വകാര്യ സ്കൂൾ സ്ഥിതി ചെയുന്നത് ഒരു ഗ്രാമ പ്രദേശത്ത് കൂടിയാണ് . ഈ സമയത്താണ് തിരിച്ചന്തുരിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന എക്സ്പ്രസ്സ് ട്രെയിൻ ആണ് ഇടിച്ചത് . വാൻ ദൃശ്യങ്ങളിൽ നിന്നും കാണാം പൂർണമായും തകർന്ന് നിലയിലാണ് . നിലവിൽ മൂന്ന് മരണം ആണ് സ്ഥിരീകരിച്ചിരിക്കുന്നത് . മരണസംഖ്യ അതിൽ കൂടുതൽ പ്രാദേശിക മാധ്യമങ്ങൾ ഒക്കെ റിപ്പോർട്ട് ചെയുന്നുണ്ട് .
പക്ഷെ അതൊന്നും സ്ഥിരീകരിച്ചിട്ടില്ല . 10 പേർക്കാണ് പരിക്കേറ്റിരിക്കുന്നത് . അതിൽ പലരുടെയും നില അതീവ ഗുരുതരമാണ് . കടലൂരിലെ ആശുപത്രിയിലാണ് കുട്ടികളെ പ്രേവേശിപ്പിച്ചിരിക്കുന്നത് . വളരെ ദാരുണമായ വാർത്തയാണ് . രാവിലെ ഏറെ പ്രതീക്ഷയോടെ സ്‌കൂളിലേക്ക് പോയ കുട്ടികളുടെ ജീവനാണ് വളരെ നിർഭാഗ്യകരായ അവസ്ഥയിൽ വാനിനുള്ളിൽ ജീവൻ നഷ്ടപെട്ടത് . വാൻ തെറിച്ചു കുറച്ചു ദൂരത്തേക്ക് പോയിരിക്കുകയാണ് . അപകടസ്ഥലത്ത് സ്‌കൂള്‍ ബാഗുകളും ശരീരഭാഗങ്ങളും ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നെന്ന് ആളുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha