മൈസൂരുവില്‍ യുവാവിനെ കടത്തിക്കൊണ്ടുപോയി മോചനദ്രവ്യം തട്ടിയ മലയാളിസംഘം അറസ്റ്റില്‍
മൈസൂരുവില്‍ വില്യാപ്പള്ളി ചാത്തോത്ത് താഴക്കുനി സുധീഷിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 50,000 രൂപ തട്ടിയ കേസില്‍ മലയാളികളായ 3 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക ഹാസനിലെ അഞ്ചുമാന്‍ ബാഗാഡിയയിലെ താമസക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം ഇലഞ്ഞിക്കല്‍ മുഹമ്മദ് സമീര്‍(40), കണ്ണൂര്‍ കീഴ്മാടം പുല്ലൂക്കര ആലയാട്ട് അഷ്റഫ്(34), വിരാജ്പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് കപ്പം പുതിയപുരയില്‍ തുണ്ടക്കാച്ചി ഉനൈസ്(33) എന്നിവരെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ പി.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒക്ടോബര്‍ 24-നു രാത്രി പതിനൊന്നോടെയാണ് സുധീഷിനെ മൈസൂരു ബസ് സ്റ്റാന്‍ഡില്‍ നിന്നും തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ ഒളിപ്പിച്ച് തുക തട്ടിയത്.സുധീഷ് മൈസൂരുവിലെ ആശുപത്രിയിലേക്കു പോകുന്നതിനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. സുധീഷിനെ സമീപിച്ച 3 അംഗ സംഘം ലോഡ്ജില്‍ മുറി ശരിയാക്കാമെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.
https://www.facebook.com/Malayalivartha