ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടെ മിനി ലോറി 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റില്‍ വീണു
ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട മിനി ലോറി കിണറ്റില്‍ വീണു. ചേന്നമംഗല്ലൂര്‍ പുല്പറമ്പില് ഇന്നലെ രാവിലെയാണ് സംഭവം.
നിയന്ത്രണം വിട്ട് 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റിലേക്കാണ് കൂപ്പു കുത്തിയത്.
ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര് ലോറിയില്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ജിഷ്ണു ലോറിക്കുള്ളില്‍ തന്നെ അകപ്പെട്ടു. മുക്കത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ഷബീര്‍ പുല്പറമ്പിന്റെയും നേതൃത്വത്തിലാണു ജിഷ്ണുവിനെ രക്ഷിച്ചത്.
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അര മണിക്കൂറിലേറെ ശ്രമിച്ചാണു ജിഷ്ണുവിനെ രക്ഷപ്പെടുത്തിയത്. തുടയെല്ല് പൊട്ടിയിട്ടുണ്ട്. ജിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫയര്‍ ഓഫിസര്‍ കെ.പി. ജയപ്രകാശ്,അസി.സ്റ്റേഷന് ഓഫിസര്‍ എന്‍.വിജയന്, അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്കി. കയറ്റം കയറുന്നതിനിടെ ലോറി പിന്നിലേക്കു നീങ്ങി കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha