Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

സംശയം ബലപ്പെടുമ്പോള്‍... സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവും ഉന്നതനുമായ വ്യക്തിയുടെ ബെനാമിയാണ് സി.എം രവീന്ദ്രനെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന

29 NOVEMBER 2020 03:29 PM IST
മലയാളി വാര്‍ത്ത

സംശയം ബലപ്പെടുമ്പോള്‍... സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവും  ഉന്നതനുമായ വ്യക്തിയുടെ ബെനാമിയാണ് സി.എം രവീന്ദ്രനെന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചന. ഇക്കാര്യം ബി ജെ. പി. സംസ്ഥാന പ്രസിഡന്റും ശരിവയ്ക്കുന്നു.

ഉന്നതരുമായി ബന്ധപ്പെട്ട ഒരാള്‍ അതീവ പ്രാധാന്യമുള്ള വിവരം ഇഡിയെ അറിയിച്ചതായി വിവരം. ഐ.ടി. കമ്പനിക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള കരാറുകള്‍ നേടികൊടുത്തതും കൊടുക്കുന്നതും രവീന്ദ്രനാണെന്ന് ഇ.ഡി. സംശയിക്കുന്നു. പ്രമുഖന്റെ ആശീര്‍വാദവും പിന്തുണയും രവീന്ദ്രന് ഉണ്ടെന്നും എല്ലാം നടക്കുന്നത് പ്രമുഖന്റെ അറിവോടെയാണെന്ന് മുൻപ് ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു . അതിനാല്‍ പ്രമുഖന്‍ ഒരിക്കലും രവീന്ദ്രനെ തള്ളില്ല.


ശിവശങ്കറിന്റെ വഴി പിഴച്ച പോക്കിന് ഉത്തരവാദി രവീന്ദ്രനെന്നും ഇ ഡി സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും വരെ അഴിമതിക്കാരനല്ലാതിരുന്ന ശിവശങ്കറെ അഴിമതികാരനാക്കിയതും രവീന്ദ്രനാണെന്ന് സി പിഎം നേതാക്കൾ വരെ അടക്കം പറയുന്നുണ്ട്. പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ മുൻ എസ് എഫ് ഐ നേതാവായ ശിവശങ്കറെ അഴിമതിയുടെ വെട്ടും തടയും പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനാണെന്നും ബി ജെ പി നേതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്

ഒരു പ്രമുഖ വസ്ത്രകമ്പനി അടുത്ത കാലത്ത് കേരളത്തില്‍ തുടങ്ങിയ ഫാക്ടറി ഔട്ട് ലെറ്റുകളുടെ നടത്തിപ്പിൽ രവീന്ദ്രനും ബന്ധുക്കൾക്കും പങ്കുണ്ടോയെന്നും സംശയിക്കുന്നു . വടകരയിൽ പ്രവർത്തിക്കുന്ന ഔട്ട് ലെറ്റിൽ ഇ.ഡി. റെയ്ഡും നടത്തിയിരുന്നു. തിരുവനന്തപുരത്തും ഇത്തരത്തില്‍ ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. നഗരത്തിന്റെ നടുക്ക് ആരംഭിക്കുന്നതിന് പകരം ഉള്‍പ്രദേശങ്ങളിലാണ് ഫാക്ടറി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്. കച്ചവടമല്ല ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടപാടായിട്ടാണ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കോടികൾ രവീന്ദ്രന്‍ വഴിയാണ് മറിക്കുന്നതെന്നാണ് ബി ജെ പി നേതാക്കളുടെ ആക്ഷേപം. ഇതിന്റെയെല്ലാം തെളിവ് ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു.. പ്രമുഖന് ശിവശങ്കറെ പൂര്‍ണമായി വിശ്വാസമില്ല. ശിവശങ്കറിനെ നിരീക്ഷിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തിനുള്ളതെന്നും ഇ.ഡി. കരുതുന്നു. രവീന്ദ്രന്റെ ബെനാമി സ്ഥാപനങ്ങളെന്ന് ഇ.ഡി. കരുതുന്ന വടകരയിലെ 6 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കോവിഡാനന്തര ചികിത്സയെന്ന പേരില്‍ രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന്റെ തത്സമയ വിവരങ്ങള്‍ രവീന്ദ്രന് ലഭിക്കുന്നുണ്ടായിരുന്നു. അതോടെ അദ്ദേഹം ആശുപത്രി വിട്ടു. എന്നാല്‍ രവീന്ദ്രന് ഹാജരാകാനുള്ള തിയതി ഇഡി അടുത്ത വെള്ളിയാഴ്ചയാണ് നല്‍കിയിരിക്കുന്നത്. രവീന്ദ്രന് കൊച്ചിയിലെത്താന്‍ പ്രയാസമുണ്ടെങ്കില്‍ തീരുവനന്തപുരത്ത് എസ് കോര്‍ട്ടും പൈലറ്റുമായി എത്തി കൂട്ടി കൊണ്ടു പോകാമെന്നാണ് ഇ ഡിയുടെ നിലപാട് എന്ന് രസികന്‍മാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില സി എം രവീന്ദ്രന്റെ സഹോദരനാണെന്നാണ് ജന്മഭൂമി റിപ്പോർട്ട് . മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ജിഎസ്ടി പിആര്‍ഒയുമായ ഇയാളെയും അന്വേഷണ ഏജന്‍സികള്‍ ഉടന്‍ പിടികൂടുമെന്ന് അറിയുന്നു. . രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമാകും അത്. പിണറായി വിജയന്റെ ബന്ധുവാണ് രവീന്ദ്രനെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്തു. രവീന്ദ്രന്റെ അമ്മയുടെ സഹോദരി പുത്രനിലാണ് ഇഡി യുടെ കണ്ണ്. ഇയാള്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ജോലിയിലിരിക്കെ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നു.

കള്ളക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട വിവരങ്ങള്‍ നല്‍കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താളത്തിലേയും കൊച്ചി ആസ്ഥാനത്തേയും ഉദ്യോഗസ്ഥരടങ്ങിയ സംഘമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശിവശങ്കരന്റേയും രവീന്ദ്രന്റേയും നേതൃത്തിലുള്ള സംഘത്തിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു.

ഇയാൾ വടകരയില്‍ നിന്ന് അടുത്തയിടെ കോഴിക്കോട് കാരപ്പറമ്പിലേക്ക് താമസം മാറ്റിയിരുന്നു. ഫ്ലാറ്റിന്റെ അറ്റകുറ്റപണിക്കുമാത്രം 1.90 കോടി രൂപ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡറക്ടറേറ്റിന് കിട്ടിയിട്ടുണ്ട്.

ഇതിനിടെ കസ്റ്റംസിലെ സിപിഎം ഫ്രാക്ഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കസ്റ്റംസിന്റെ നീക്കങ്ങള്‍ സുരേന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ മറവില്‍ ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ലഭിച്ച വിവരം. ഈ ഇടപാടുകളില്‍ എം ശിവശങ്കറുടെയും സ്വപ്നയുടേയും പങ്കാളിത്തം സംബന്ധിച്ച തെളിവുകള്‍ ഇതിനകം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ പങ്ക് സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നത്.

എം ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലരുടേയും പങ്ക് സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് വിശദമായ മൊഴി നല്‍കിയെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (9 minutes ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (26 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (41 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (50 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (1 hour ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (7 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (8 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

Malayali Vartha Recommends