Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഐസിയു ഒഴിവില്ലത്രെ... എന്‍ഫോഴ്‌സ്‌മെന്റ് കളം നിറഞ്ഞതിന് പിന്നാലെ നിര്‍ണായക നീക്കവുമായി എന്‍ഐഎ; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താന്‍ എന്‍ഐഎ നീക്കം; ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ രവീന്ദ്രന് നോട്ടിസ് ഉടന്‍; പാര്‍ട്ടി തള്ളിപ്പറഞ്ഞതോടെ ഐസിയു വാസം ഇനി സ്വാഹ

30 NOVEMBER 2020 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്നവര്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കണമെന്നാണ് നാട്ടിലെ സഖാക്കള്‍ പറയുന്നത്. അല്ലാതെ നാടിനെ നന്നാക്കാന്‍ നോക്കരുത്. നാട്ടിലെ പദ്ധതികളിലെ കൈയ്യട്ട് വാരലുകള്‍ പൊക്കാന്‍ നോക്കിയാല്‍ അത് ജനവിരുദ്ധമാകും. അങ്ങനെ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സിപിഎം കടുത്ത നിലപാടുകള്‍ എടുത്തതിന് പിന്നാലെ അന്വേഷണ ഏജന്‍സികളും നിലപാട് കടുപ്പിക്കുകയാണ്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം യുഎപിഎ എന്‍ഐഎ നിയമോപദേശം തേടി.

യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണക്കടത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. കള്ളക്കടത്തു സ്വര്‍ണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികള്‍ക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ജൂലൈ 9 മുതല്‍ എന്‍ഐഎ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തിനു പണം മുടക്കിയതിന്റെ പേരില്‍ കേസില്‍ പ്രതികളായവര്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തിലാണു സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താന്‍ നിയമോപദേശം തേടിയത്. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. മുഖമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ തുടരണം. കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തുടരുകയോ എന്‍ഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങുകയോ ആണ് അതിനുള്ള വഴികള്‍.

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകില്ല. ഈ മാസം 6നും 27നും നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ കോവിഡ് ബാധയുടെ പേരില്‍ നടന്നില്ല. അടുത്ത തീയതി അറിയിച്ച് ഇഡി ഇന്നോ നാളെയോ നോട്ടിസ് കൈമാറും. രവീന്ദ്രന്റെ സമ്പാദ്യം സംബന്ധിച്ച ഇഡിയുടെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ചോദ്യം ചെയ്യലില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ തുടരുമെന്നാണു സൂചന. സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന, ശിവശങ്കര്‍ എന്നിവര്‍ക്കു പുറമേ, ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബെംഗളൂരു ഇഡി ചോദ്യം ചെയ്ത ബിനീഷ് കോടിയേരിയുടെ മൊഴികളിലും ചില പേരുകള്‍ പരാമര്‍ശിച്ചതായി സൂചനയുണ്ട്.

എം. ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ തിരികെ ഹാജരാക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെയും 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും 5 ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

യുഎഇ കോണ്‍സുലേറ്റിലെ അസി.ഫിനാന്‍ഷ്യല്‍ ഓഫിസറായിരുന്ന മലയാളി ജീവനക്കാരിയെ കസ്റ്റംസ് 2 ദിവസമായി ചോദ്യം ചെയ്യുകയാണ്. ഫിനാന്‍സ് ഓഫിസറായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിന്റെ സഹായിയായിരുന്നു. സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2019ല്‍ ഖാലിദിനെ പുറത്താക്കുന്നതിനു തൊട്ടുമുന്‍പ് ഇവര്‍ രാജിവച്ചു.

ഖാലിദിനെ പുറത്താക്കിയ ശേഷമാണു സാമ്പത്തിക ക്രമക്കേടിനു സ്വപ്നയെ പുറത്താക്കിയത്. സ്വപ്നയുടെയും ഖാലിദിന്റെയും ഇടപാടുകള്‍ ഈ ജീവനക്കാരിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കൊച്ചിയില്‍ മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കാണാന്‍ ഇവര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെതിരെ യുഎപിഎ ചുമത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (9 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (17 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (46 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends