എല്‍.ഡി.എഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ലജ്ജിക്കുന്നു; ക ഴിഞ്ഞ തവണ യു.ഡി.എഫ്. നേരിട്ട അതേ നാണക്കേടിലാണ് ഇത്തവണ എല്‍.ഡി.എഫ്; സരിത- സോളാര്‍ എന്നത് ഇക്കുറി സ്വപ്ന-കള്ളക്കടത്ത് എന്നായി മാറിയെന്നു മാത്രം; പരിഹസിച്ച് കെ സുരേന്ദ്രന്‍

എല്‍.ഡി.എഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ലജ്ജിക്കുന്നതായി കെ. സുരേന്ദ്രന്‍ . ചെങ്ങന്നൂരില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത് .സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹസിക്കുകയായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ക ഴിഞ്ഞ തവണ യു.ഡി.എഫ്. നേരിട്ട അതേ നാണക്കേടിലാണ് ഇത്തവണ എല്‍.ഡി.എഫ്. സരിത- സോളാര്‍ എന്നത് ഇക്കുറി സ്വപ്ന-കള്ളക്കടത്ത് എന്നായി മാറിയെന്നു മാത്രം എന്നും സുരേന്ദ്രന്‍ പറഞ്ഞു
നേരത്തെയും ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു . വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സിഎജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണ്.
https://www.facebook.com/Malayalivartha
























