കാലിട്ടടിച്ച് വേണ്ടപ്പെട്ടവര്‍... സോളാര്‍ നായിക നല്‍കിയ രഹസ്യമൊഴിയുടെ എക്കോ ഇപ്പോഴും മുഴങ്ങവേ സ്വപ്ന സുരേഷും രഹസ്യ മൊഴിക്കൊരുങ്ങുന്നു; രഹസ്യവിവരം പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയോട് പറഞ്ഞതോടെ പഴയ ടെന്‍ഷനും കുശുകുശുപ്പും വീണ്ടും തുടങ്ങി

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ ഇപ്പോള്‍ പേര് പുറത്ത് പറയാന്‍ പാടില്ലാത്ത സോളാര്‍ നായിക മുമ്പ് നല്‍കിയ രഹസ്യമൊഴി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ടാക്കിയ വെല്ലുവിളി എല്ലാവര്‍ക്കും അറിയാവുന്നതാണ്. തികച്ചും അപ്രതീക്ഷിതമായാണ് പരാതിക്കാരിയുടെ മൊഴി രഹസ്യമായി കോടതി രേഖപ്പെടുത്തിയത്. ഈ മൊഴികണ്ട് ഞെട്ടിയ ജഡ്ജി അത് സ്വീകരിക്കാതെ എഴുതി നല്‍കാന്‍ പറഞ്ഞത് വലിയ വിവാദമായി. ആ എഴുതി നല്‍കിയ മൊഴി പലതും കുറേശെ പലരും പുറത്തുവിട്ടതോടെ കേരളം കത്തി. അന്നത്തെ ഒരു കേന്ദ്രമന്ത്രിയെക്കുറിച്ചും സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരെക്കുറിച്ചും മൊഴിയില്‍ പരാമര്‍ശമുണ്ടെന്നുള്ള ഊഹമാണ് പ്രചരിച്ചത്. അന്ന് മന്ത്രിസഭയെ കീഴ്‌മേല്‍ മറിച്ചതാണ് ആ മൊഴി. അന്ന് പരാതിക്കാരി നല്‍കിയ കത്തിനെ ചുറ്റിപ്പറ്റി ഇപ്പോഴും വാര്‍ത്ത വന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ എഴുതി ചേര്‍ത്തു എന്നാണ് ശരണ്യ മനോജ് പറഞ്ഞത്. എന്നാല്‍ പരാതിക്കാരി കത്തില്‍ ഉറച്ച് നിന്നതോടെ ഇപ്പോഴും പഴയ മൊഴിക്കും കത്തിനും തീപിടിക്കുകയാണ്.
അതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തിലെ മുഖ്യ പ്രതി സ്വപ്ന സുരേഷും മൊഴി നല്‍കാനൊരുങ്ങുന്നത്. സ്വപ്നയ്ക്ക് ജോലി നല്‍കിയ സ്ഥാപനത്തെ പുറത്താക്കിയ ദിവസമാണ് സ്വപ്ന രഹസ്യ മൊഴി നല്‍കാന്‍ തയ്യാറായതെന്നതും അമ്പരപ്പിക്കുന്നതാണ്.
സ്വര്‍ണക്കടത്ത് കേസില്‍ കോടതിയോട് സ്വകാര്യമായി ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നാണ് പ്രതികളായ സ്വപ്നാ സുരേഷും സരിത്തും പറഞ്ഞത്. പോലീസുകാര്‍ എപ്പോഴും ഒപ്പമുള്ളതിനാല്‍ പലകാര്യങ്ങളും തുറന്നുപറയാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇത് കണക്കിലെടുത്ത് പറയാനുള്ളതെല്ലാം എഴുതി അഭിഭാഷകന്‍ വഴി കൈമാറാന്‍ സാമ്പത്തിക കുറ്റവിചാരണക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അഭിഭാഷകനെ കാണാന്‍ ഇരുവര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചു. സ്വപ്നയുമായി സംസാരിക്കണമെന്ന അഭിഭാഷകന്‍ ജോ പോളിന്റെ അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും അനുവദിച്ചു. കസ്റ്റംസിന്റെ കസ്റ്റഡി അവസാനിക്കുന്ന വ്യാഴാഴ്ച 2.30ന് വീണ്ടും സംസാരിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പി.ഡബഌയു.സി. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സ്വപ്ന രഹസ്യ മൊഴിക്കായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ്, സ്വപ്നയുടെ നിയമന വിവാദം പരാമര്‍ശിക്കാതെ കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വിഭാഗത്തില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ്.
വിലക്ക് വന്ന വഴിസ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്ന ആക്ഷേപത്തിനിടയാക്കിയത് പി.ഡബഌയു.സി അവരെ സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപറേഷന്‍സ് മാനേജരായി നിയമിച്ചതാണ്. സ്വപ്നയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ജൂലായില്‍ത്തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. സ്വപ്ന അറസ്റ്റിലായതിനു പിന്നാലെ, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പി.ഡബഌയു.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സ്വപ്നയുടെ നിയമനം വിഷന്‍ ടെക്‌നോളജി വഴിയായിരുന്നെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷന്‍ ടെക്‌നോളജിയാണെന്നുമായിരുന്നു കൂപ്പേഴ്‌സിന്റെ വിശദീകരണം.
എന്തായാലും സ്വപ്നയുടെ രഹസ്യമൊഴി പഴയ സോളാര്‍ നായികയെ പോലെ കേരളത്തെ ഞെട്ടിപ്പിക്കുമെന്നു തന്നെയാണ് കരുതുന്നത്. സ്വപ്നയുമായി ബന്ധപ്പെട്ടവര്‍ നിരവധി വിവിഐപികളുണ്ട്. അവരാരും ആപത്ത് സമയത്ത് രക്ഷിക്കാത്തതില്‍ സ്വപ്നയ്ക്ക് സങ്കടമുണ്ട്. അതിനാല്‍ തന്നെ സ്വപ്നയുടെ വേണ്ടപ്പെട്ടവര്‍ അമ്പരപ്പിലാണ്. എന്ത് പറയുമെന്ന് ഒരു നിശ്ചയവുമില്ല.
"
https://www.facebook.com/Malayalivartha

























