കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിന്‍കുണ്ട് പിഎന്‍ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ളവരും കരിപ്പുരിലെ പ്രത്യേക എന്‍ജിനും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണില്‍ നിന്നുള്ള തീ സമീപത്തെ വീടുകളിലേയ്ക്കും പടര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
https://www.facebook.com/Malayalivartha
























