Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

അതിവിടെ നടക്കില്ല... കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനും മാധ്യമ നിയമ ഭേദഗതിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെ നീക്കണമെന്ന പാര്‍ട്ടിയുടെ ദൂതന്‍ മുഖേനയുള്ള ആവശ്യം മുഖ്യമന്ത്രി തള്ളിയതായി സൂചന

01 DECEMBER 2020 10:07 AM IST
മലയാളി വാര്‍ത്ത

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനും മാധ്യമ നിയമ ഭേദഗതിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന സിപിഎം കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ ദൂതന്‍ മുഖേനയുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതായി അറിയുന്നു.

സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി നടപടികളാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് നാലര വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളതെന്ന് സിപി എം കേന്ദ്ര സംസ്ഥാന കമ്മിറ്റികള്‍ പറയുന്നു. ഇതിന് കാരണം ശ്രീവാസ്തവയാണെന്നാണ് കമ്മിറ്റികളുടെ കണ്ടെത്തല്‍. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രിവാസ്തവയാണെന്ന പൊതുവികാരമാണ് ഇപ്പോള്‍ സിപിഎമ്മില്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ പിണറായി വിജയനെ കുറ്റം പറയാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ശ്രീവാസ്തവയെ കുറ്റം പറയുന്നതെന്നാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രിയെയാണ് കേന്ദ്ര സംസ്ഥാന നേതാക്കള്‍ നോട്ടമിടുന്നത്. അതിന്റെ ആദ്യപടിയായാണ് ശ്രീവാസ്തവക്കെതിരെ പാര്‍ട്ടി സംസാരിക്കുന്നത്.

ധനമന്ത്രി തോമസ് ഐസകും മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രിവാസ്തവയെ ഉന്നമിട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെഎസ്എഫ്ഇയില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് നേതാക്കന്‍മാര്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് റെയ്ഡ് നടന്നതെന്ന് നേതാക്കള്‍ക്കെല്ലാം അറിയാം. എന്നാല്‍ അക്കാര്യം അവര്‍ തുറന്നു പറയുന്നില്ലെന്നേയുള്ളു.

ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രിവാസ്തവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നേതാക്കളിപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. പോലീസ് ഉപദേഷ്ടാവായി വരുന്നതിന് മുമ്പേ ശ്രിവാസ്തവ ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് വേണ്ടിയാണ് കെ എസ് എഫ് ഇയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന മന്ത്രി ഐസക്കിന്റെ പ്രസ്താവന ശ്രീവാസ്തവക്കെതിരെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഐസക്ക് നടത്തിയ എല്ലാ പ്രസ്താവനകളും മുഖ്യമന്ത്രി സസൂക്ഷമം നിരീക്ഷിക്കുകയായിരുന്നു. ഐസക്കിന്റെ വഴിവിട്ട വര്‍ത്തമാനത്തില്‍ മുഖ്യമന്ത്രി രോഷാകുലനായിരുന്നു. അതാണ് അദ്ദേഹത്തിന്റെ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പ്രതിഫലിച്ചത്.

ശ്രീവാസ്തവ ഇപ്പോഴും സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലുള്ളതെന്ന് സി പി എം നേതാക്കള്‍ പറയുന്നു. അങ്ങനെയുള്ള ഒരാളുടെ കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്താനും പൊതുജനത്തിന് മുന്നില്‍ സ്ഥാപനത്തെ താറടിച്ച് കാണിക്കാനുമുള്ള നടപടിയുണ്ടായിട്ടുള്ളത് എന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകള്‍ക്ക് സാധൂകരണം നല്‍കാനുള്ള ഗൂഢാലോചനകൂടി ഇതിന് പിന്നിലുണ്ടോയെന്നും സിപിഎം സംശയിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോയ ഘട്ടത്തില്‍ കൂടിയാണ് ഈ റെയ്ഡിന് അനുമതി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാക്കള്‍ക്ക് പുറമെ സിപിഐയും രമണ്‍ ശ്രിവാസ്തവയുടെ ഇടപെടലുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

വിവദമായ പോലീസ് നിയമഭേദഗതി കൊണ്ടുവരുന്നതിലും രമണ്‍ ശ്രിവാസ്തവയുടെ പങ്ക് വളരെ വ്യക്തമായിരുന്നു. പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതുമാണ്. ആ വിവാദം കെട്ടടുങ്ങുന്നതിന് പിന്നാലെയാണ് കെഎസ്എഫ്ഇയിലെ റെയ്ഡ്. എന്നാല്‍ താന്‍ ശ്രീവാസ്തവക്കെതിരെ സംസാരിച്ചു എന്നത് മുഖ്യമന്ത്രി തള്ളി.

എന്നാല്‍ കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. കെഎസ്എഫ്ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണെന്നും സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ പുറത്താണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയാല്‍ വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയച്ച ശേഷം പരിശോധന നടത്തും. അതാണ് കെഎസ്എഫ്ഇയില്‍ നടന്നത്.

2020 ഒക്ടോബറില്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് നല്‍കുന്നു. സോഴ്‌സ് റിപ്പോര്‍ട്ട് പരിശോധിച്ച്, രഹസ്യാന്വേഷണ വിഭാഗം ഈ സോഴ്‌സ് വേരിഫൈ ചെയ്ത ശേഷം നവംബര്‍ 10ന് വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാനതല പരിശോധനയ്ക്ക് ഉത്തരവ് നല്‍കുന്നു. നവം 27ന് രാവിലെ 11 മുതല്‍ തെരഞ്ഞെടുത്ത 40 കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന നടന്നു.

സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കും. ഇതില്‍ നടപടി ആവശ്യമുള്ളതാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും, തിരുത്തലുകള്‍ വേണ്ടിടത്ത് അത് ചെയ്യു. അതാമ് സാധാരണ നടപടിക്രമമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഇത്തരത്തില്‍ വിവിധ വകുപ്പുകളില്‍ പരിശോധന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടെ ധനമന്ത്രിയുടെ നാവടഞ്ഞു. തങ്ങളുടെ എക്കാലത്തെയും വലിയ ഉന്നമായ ശ്രീവാസ്തവയെ തെറിപ്പിക്കാനുള്ള അവസരമാണ് ധനമന്ത്രിക്കും മറ്റ് സി പി എം നേതാക്കള്‍ക്കും ഉണ്ടായിരിക്കുന്നത്.എന്നാലും അവര്‍ ചുമ്മാതിരിക്കില്ല. പണി തുടര്‍ന്നു കൊണ്ടേയിരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (31 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (58 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends