പ്രചാരണത്തിന് പോയി മടങ്ങിയെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥിയും ഭർത്താവും കണ്ടത് ഹൃദയം ഉലയ്ക്കുന്ന കാഴ്ച്ച; കിടപ്പുമുറിയിൽ മകൻ വെടിയേറ്റ് മരിച്ച നിലയിൽ; സ്വകാര്യ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജിത്ത് വീട്ടിലെത്തിയത് നാലുദിവസം മുമ്പ്; ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ മരണം ; നടുക്കം മാറാതെ നാട്ടുകാർ;പോലീസിന്റെ നിഗമനം ഇങ്ങനെ

തെരെഞ്ഞെടുപ്പ് ചൂട് കടുക്കുകയാണ്. എന്നാൽ ഇതിനിടയിൽ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് . കന്നിമാരിയിൽ വനിതാ സ്ഥാനാര്‍ഥിയുടെ മക൯ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കന്നിമാരി കുറ്റിക്കല്‍ചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്തിനെയാണ് (31) മരിച്ചനിലയില്‍ കണ്ടെത്തിയത്. വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പോയന്റ് 315 റൈഫിള്‍ മൃതദേഹത്തിനടുത്തുനിന്ന് പോലീസിന് കണ്ടുകിട്ടുകയും ചെയ്തു . കര്‍ഷകന്‍കൂടിയായ അജിത്തിന്റെ അച്ഛന്‍ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തോക്കെന്ന് പോലീസ് വ്യക്തമാക്കി . ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം .എന്നാൽ അത് സ്ഥിതീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത് . പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും ഇന്നലെ വൈകുന്നേരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയി . അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. പ്രചാരണത്തിന് ശേഷം കല്യാണിക്കുട്ടി വീട്ടിലെത്തിയപ്പോൾ മകന്‍ മരിച്ച വിവരം അറിയുന്നത്. വാതില്‍ ചാരിയനിലയിലുള്ള കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നത്. മീനാക്ഷിപുരം പോലീസ് സ്ഥലത്തെത്തി വീട് സീല്‍ ചെയ്തു . ചിറ്റില്ലഞ്ചേരിയില്‍ സ്വകാര്യ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി . കൃഷിപ്പണിക്കും അജിത്ത് പോകുന്നുണ്ട് . കൃഷി നാശം വരുത്തുന്ന ജീവികളെ തുരത്താന്‍ ഏറെക്കാലമായി രാജന്‍ തോക്ക് ഉപയോഗിക്കുന്നു. എന്നാൽ ഇതിന്റെ ലൈസന്‍സ് പുതുക്കിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി . പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha

























