കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്മാവതിയെ കൊന്ന ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും തിരുവനന്തപുരം റൂറല്‍ എസ് പി എ ശ്രീനിവാസ് അറിയിച്ചു.
https://www.facebook.com/Malayalivartha